നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. വനംവകുപ്പ് ഉദ്യോഗസ്ഥരും സഫാരി പാർക്ക് ജീവനക്കാരുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. വയനാട് ചീയം പാറയില്‍ നിന്നും നിന്നും വനംവകുപ്പ് പിടികൂടിയ പെണ്‍കടുവയാണ് കഴിഞ്ഞ ദിവസം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. പാര്‍ക്കില്‍ വിടാനായി കൊണ്ടുപോകുമ്പോഴാണ് കൂട് പൊളിച്ച് കടുവ രക്ഷപ്പെട്ടത്.
പാർക്കിനുള്ളിൽ തന്നെ കടുവയെ കണ്ടെത്തിയിരുന്നെങ്കിലും നേരം ഇരുട്ടിയതോടെ പിടികൂടാനായില്ല. കടുവ നെയ്യാര്‍ ഡാമില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നിരുന്നു. ട്രീറ്റ്മെൻ്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാർപ്പിച്ചത്. ഈ കൂടിൻ്റെ മേൽഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്. നിയാഴ്ച ഉച്ചയ്ക്ക് ആഹാരം കൊടുക്കാൻ നോക്കിയപ്പോഴായിരുന്നു കടുവയെ കാണാതായ വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നത്.
വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ചുവന്ന ഒൻപതു വയസ്സുള്ള ഈ കടുവയെ വയനാട് വന്യജീവി സങ്കേതത്തിലെ വനപാലകരുടെ നേതൃത്വത്തിലാണ് നെയ്യാറിൽ എത്തിച്ചത്.