LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാനഡ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു

ഒട്ടാവ: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പരമാവധി കുടിയേറ്റക്കാര്‍ക്ക് അവസരം നല്‍കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്ന് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിയേറ്റകാര്യ മന്ത്രി മാര്‍ക്കോ മെന്‍സിഡിനോ പാര്‍ലമെന്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കൊവിഡ്‌ വ്യാപനം മൂലം ആഭ്യന്തര അന്താരാഷ്‌ട്ര വിപണികളിലും ആഭ്യന്തര ഉത്പാദനത്തിലും കാനഡ നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് കൂടുതല്‍ മനുഷ്യവിഭവ ശേഷി ആര്‍ജ്ജിക്കാന്‍ രാജ്യം ഒരുങ്ങുന്നത്. അടുത്ത സാമ്പത്തീക വര്‍ഷത്തേക്കുള്ള പദ്ധതി പ്രഖ്യാപന വേളയിലാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 15 ലക്ഷത്തോളം പേര്‍ക്ക് കാനഡയിലേക്ക് കുടിയേറാനാകും. അതേസമയം സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. പ്രസ്ഥാനങ്ങളും സാമൂഹ്യ - സാമ്പത്തീക ശാസ്ത്രകാരരും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

കൊവിഡ്‌ വ്യാപനം ഉണ്ടാക്കിയ ഉത്പാദന മേഖലയിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ കൂടുതല്‍ മനുഷ്യ ശേഷി കൈവരിക്കുക എന്നതാണ് സര്‍ക്കാര്‍ നയമായി വിലയിരുത്തപ്പെടുന്നത്.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More