LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകാരോഗ്യ സംഘടന തലവന്‍ ക്വാറന്റൈനിൽ

ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ക്വാറന്റൈനിൽ പ്രവേശിച്ചു. ഈയിടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ടെഡ്രോസ് സമ്പർക്കത്തിലായിരുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചത്.

കൊവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി തനിക്ക് സമ്പർക്കമുണ്ടെന്ന് റിപ്പോർട്ട്‌ വന്നതായും ഇതിനെത്തുടർന്ന് വരും ദിവസങ്ങളിൽ താൻ ക്വാറന്റൈനിൽ ആയിരിക്കുമെന്നും ടെഡ്രോസ് അറിയിച്ചു. ട്വിറ്റർ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും താൻ പൂർണ്ണ ആരോഗ്യവാനാണെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.

ലോകാരോഗ്യ സംഘടനയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പകര്‍ച്ചവ്യാധിയെ മറികടക്കണമെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു.  വൈറസിനെ അടിച്ചമർത്തി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More