LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കമലയ്ക്കിഷ്ടം ഇഡലിയും സാമ്പാറും; രാവിലെ വ്യായാമം നിര്‍ബന്ധം

ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ വിഭവങ്ങളുടെ പട്ടികയില്‍ ഇഡലിയും സാമ്പാറും. 55 വയസുകാരിയായ കമലയുടെ അച്ഛന്‍ ജമൈക്കന്‍ സ്വദേശിയും അമ്മ ഇന്ത്യക്കാരിയുമാണ്. ഇതാദ്യമായാണ് ഇന്ത്യന്‍ വംശജയായ ഒരാള്‍ അമേരിക്കയിലെ രാഷ്ട്രീയ പാര്‍ട്ടിയുടെ  ഉന്നത തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്

തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ വിഭവങ്ങള്‍ ഏതാണെന്ന ചോദ്യത്തിനു മറുപടിയായി ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളില്‍ ഇഡലിയും സാമ്പാറും, ഉത്തരേന്ത്യന്‍ ഭക്ഷണത്തില്‍  ടിക്കയുമാണ് ഇഷ്ടമെന്ന് എന്ന് കമല പറഞ്ഞു. ഞായറാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇന്‌സ്റ്റഗ്രാമിലെ ഫോളോവേഴ്‌സ് ചോദിച്ച ചോദ്യങ്ങള്‍ക്കാണ് കമല ഹാരിസ് ഉത്തരം നല്‍കിയത്. പ്രചാരണവേദിയില്‍ അവരുടെ മാനസികാരോഗ്യം സംരക്ഷിക്കാനായി എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് എല്ലാ ദിവസവും രാവിലെ വ്യായാമം ചെയ്യുമെന്നും കുട്ടികളുമായി സംസാരിക്കും പാചകം ചെയ്യുമെന്നും ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുളളത് എന്നു ചോദിച്ചപ്പോള്‍ സ്വന്തം  ജീവിതം തന്നിഷ്ടപ്രകാരം ജീവിക്കാന്‍ ആരുടേയും അനുവാദംചോദിക്കരുത്, തനിക്ക് അത്തരത്തിലുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും കമല ഹാരിസ് പറഞ്ഞു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More