LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫാക്ട് ചെക്കിൽ നിന്നും ശ്രീറാമിനെ ഒഴിവാക്കി

സംസ്ഥാന സർക്കാറിന്റെ  പിആർഡി വകുപ്പിന്റെ ഫാക്ട് ചെക്കിൽ നിന്നും ശ്രീറാം വെങ്കിട്ടറാം ഐഎഎസിനെ ഒഴിവാക്കി. മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാമിനെ ഫാക്ട്ചെക്കിൾ ഉൾപ്പെടുത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ ആരോ​ഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. 

ശ്രീറാമിന് പകരം ആഡീഷണൽ സെക്രട്ടറി ബിജുഭാസ്കറിനെ ഫാക്ട് ചെക്കിൽ നിയമിച്ചു. ഫാക്ട് ചെക്കിൽ ആരോ​ഗ്യ വുകുപ്പിന്റെ പ്രതിനിധി ആയാണ് ശ്രീറാം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കൊവിഡ് കാലത്താണ് സർവീസിൽ തിരിച്ചെടുത്തത്. കോവിഡ്  വാർഡ് റൂമിന്റെ ചുമതലയാണ് ശ്രീറാമിന് നൽകിയിരുന്നത്.

വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പിആർഡി ഫാക്ട് ചെക്ക് വിഭാ​ഗം രൂപീകരിച്ചത്. പിആർഡി സെക്രട്ടറിയാണ് ഫാക്ട് ചെക്കിന്റെ അധ്യക്ഷൻ. ഐടി, ആരോ​ഗ്യ, റവന്യു, പൊലീസ് വകുപ്പുകളിലെ ഉന്നത് ഉദ്യോ​ഗസ്ഥരും ഫാക്ട് ചെക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More