LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലവ് ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ലവ് ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.  പ്രണയത്തിന്റെ പേര് പറഞ്ഞ് മതപരിവർത്തനം നടത്തുന്നതിനെ അംഗീകരിക്കില്ലെന്ന് ചൗഹാൻ പറഞ്ഞു. ലവ് ജിഹാദിനെതിരെ  കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചൗഹാൻ വ്യക്തമാക്കി. ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉത്തര്‍ പ്രദേശ്, ഹരിയാന  സംസ്ഥാനങ്ങളും ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൗ ജിഹാദിനെതിരെ കേന്ദ്രസർക്കാർ നിയമനിർമാണം കൊണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഫരീദാബാദില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചുകൊന്ന സംഭവവുമായി  ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും  നിയമനിര്‍മാണത്തെ പറ്റി ആലോചിക്കുന്നുണ്ടെന്നും ഖട്ടർ പറഞ്ഞു. നേരത്തെ ഹരിയാന ആഭ്യന്തര മന്ത്രിയായ അനില്‍ വിജ് ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടിരുന്നു. 

മതപരിവർത്തനത്തിന് ശ്രമിക്കുന്നവരെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്നാണ് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More