പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ലൈംഗികമായി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പ്രശസ്ത ബോളീവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു ഇറ ഖാന്.
സംഭവത്തെക്കുറിച്ചു പിതാവിനോടും മാതാവ് റീന ദത്തയോടും പറഞ്ഞിരുന്നതായും ഇറ പറയുന്നു. അന്ന് അനുഭവിക്കേണ്ടി വന്നത് എങ്ങനെ ഉള്ളിലൊതുക്കുമെന്ന് അറിയില്ലായിരുന്നു. അയാള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു എന്നും അവള് പറഞ്ഞു. ആമിറിന്റെ ആദ്യ ഭാര്യയാണ് റീന. ഇറയുടെ അഞ്ചാം വയസ്സിൽ ഇരുവരും വേർപിരിഞ്ഞു.
ഇറയുടെ വിഷാദ രോഗത്തിന് കാരണം തകർന്ന കുടുംബമാണെന്ന് നടി കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടിരുന്നു. അത് തള്ളിയ ഇറ അതിനുള്ള വിശദീകരണവും വീഡിയോയിലൂടെ നല്‍കുന്നുണ്ട്. 'എന്റെ ചെറുപ്പകാലത്തായിരുന്നു മാതാപിതാക്കള്‍ വിവാഹബന്ധം വേര്പെടുത്തിത്തിയത്. എന്നാല്‍, അത് എന്നെ മാനസികമായി ഒരുതരത്തിലും ബാധിച്ചിട്ടില്ല. അവര്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്' എന്ന് ഇറ പറയുന്നു.