LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകരെ ബിനീഷിനെ കാണാൻ അനുവദിച്ചില്ല

ബം​ഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല. കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകരെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ തടഞ്ഞത്. കൊവിഡ് നെ​ഗറ്റീവ് ടെസ്റ്റ് ഫലവുമായി എത്തിയാൽ മാത്രമെ കാണാനാകൂ എന്നാണ് ഇഡിയുടെ നിലപാട്. ആന്റജൻ ടെസ്റ്റ് ഫലം പോരെന്നാണ് അന്വേഷണ സംഘം അറിയിച്ചു. ആർടിപിസിആർ  ഫലം വേണമെന്നാണ് ഇഡിയുടെ നിലപാട്. നേരത്തെയും ബിനീഷിനെ കാണാനുള്ള ശ്രമം ഇഡി തടഞ്ഞിരുന്നു. തുടർന്ന് ബിനീഷിന്റെ സഹോദരൻ ഹൈക്കടതിയെ സമപീച്ചു. ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ഹർജി ഹൈക്കോടതി പരി​ഗണിച്ചില്ല. 

കഴിഞ്ഞ ദിവസം ബിനീഷിന്റെ കോടതി ജമ്യാപേക്ഷ തള്ളിയിരുന്നു ബിനീഷിന്റ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്ന ആവശ്യം ബം​ഗളൂരു സെഷൻസ് കോടതി അം​ഗീകരിച്ചു. ബിനീഷിന്റെ കസ്റ്റഡി 5 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ബിനീഷിന് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ ഡി അറിയിച്ചു. ഈ മാസം 7 വരെയാണ് കസ്റ്റഡി നീട്ടിയത്.

ബം​ഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ  ഹാജരാക്കി. ഇഡി ഉദ്യോ​ഗസ്ഥരുടെ അകമ്പടിയിലാണ് ബിനീഷിനെ കോടതിയിലേക്ക് കൊണ്ടുപോയത്. 

ബിനീഷിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ 2 തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശ​ദീകരണം നൽകിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More