LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വമ്പിച്ച വിജയമെന്ന് ട്രംപ്, വിജയത്തിലേക്കെന്ന് ബൈഡനും; കനത്ത പോരാട്ടം

യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മത്സരം കൂടുതൽ കടുക്കുന്നു. തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കൂടുതല്‍ ഇലക്ട്റല്‍ വോട്ടുകളുള്ള അരിസോണയിലും അയോവയിലും ട്രംപാണ് മുന്നില്‍ നില്‍ക്കുന്നത്. ജോര്‍ജിയയിലും മിഷിഗണിലും ടെക്സാസിലും ട്രംപ്തന്നെയാണ് മിന്നിട്ടു നില്‍ക്കുന്നത്. ട്രംപ് ഇപ്പോള്‍ ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ പകുതിയെങ്കിലും വിജയിച്ചാല്‍ അദ്ദേഹം വീണ്ടും അധികാരത്തിലെത്തും. വമ്പിച്ച വിജയത്തിലേക്കെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

നിലവില്‍ 213 സീറ്റുകളില്‍ ബൈഡനും 174 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അല്പം മുന്പ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ബൈഡന്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അന്തിമ ഫലം വരാന്‍ ഇനിയും നാളെ രാവിലെ വരെ (അമേരിക്കന്‍ സമയം) ക്ഷമയോടെ കാത്തിരിക്കണമെന്നും, അവസാന  വോട്ടും എണ്ണിത്തീരാതെ ഫലം പ്രഖ്യാപനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സെനറ്റിലേക്കുള്ള മത്സരത്തിലും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 46-ഉം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 43-ഉം സീറ്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റ് ലഭിക്കണം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാൽ വോട്ടെണ്ണൽ നീളാനുള്ള സാധ്യതയമാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് മുൻപ് തന്നെ വോട്ടുചെയ്തത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More