LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്: ചെന്നിത്തല

പൊലീസിനെതിരെ അഴിമതി ആരോപണങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ തന്‍റെ ഫോണ്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസ് ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പോലീസിന്‍റെ കള്ളക്കളികള്‍ പുറത്തു കൊണ്ടുവന്ന ചില മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും പോലീസ് ചോര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും, സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഡല്‍ഹിയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ പ്രതിപക്ഷ നേതാവ് അപലപിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അക്രമികളെ ഉപയോഗിച്ച് പൌരത്വ നിയമത്തിനെതിരായ സമരത്തെ അടിച്ചൊതുക്കാമെന്ന് കരുതുന്നത് തെറ്റാണ്- ചെന്നിത്തല പറഞ്ഞു.

Contact the author

Local Desk