ചെന്നൈ: 'ഓള് ഇന്ത്യ ദളപതി വിജയ് മക്കള് ഇയക്കം' എന്ന പേരിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തമിഴ് സൂപ്പർസ്റ്റാർ വിജയ്. താരത്തിന്റെ പിതാവ് എസ്. എ. ചന്ദ്രശേഖറാണ് പാർട്ടി രൂപീകരിച്ചത്. തന്റെ പിതാവാണ് എന്ന പരിഗണനയിൽ ആരാധകരാരും പാർട്ടിയിൽ ചേരരുതെന്നും വിജയ് അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെട്ട് ചന്ദ്രശേഖർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് ഓള് ഇന്ത്യ ദളപതി വിജയ് മക്കള് ഇയക്കം. നടൻ വിജയ് പാർട്ടി രൂപീകരിച്ചു എന്ന അഭ്യൂഹങ്ങൾ പരന്നതിന്റെ സാഹചര്യത്തിലാണ് താരം പ്രസ്താവനയുമായി രംഗത്തെത്തിയത്. തന്റെ ഫാന് ക്ലബ്ബുമായി ഈ പാര്ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെയോ തന്റെ ഫാൻ ക്ലബ്ബായ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെയോ പേരോ ഫോട്ടോയോ അനുവാദമില്ലാതെ ആരെങ്കിലും ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പു നൽകി.