LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നേപ്പാളും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലമായുളള ബന്ധമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുളളത് ദീര്‍ഘകാലമായുളള ബന്ധമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വളരെ പ്രത്യേകതകളുളളതാണെന്നും ഒലി ഇന്ത്യന്‍ സൈനിക മേധാവി മനോജ് മുകുന്ദ് നര്‍വാനെയോട് പറഞ്ഞു. നേപ്പാളും ഇന്ത്യയും തമ്മില്‍ നിലവിലുളള പ്രശ്‌നങ്ങള്‍ സംഭാഷണങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നുളള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

മൂന്ന് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനെത്തിയ ജനറല്‍ മനോജ് മുകുന്ദ് നരവാനെയെ നേപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദേവി ബന്ധാരി നേപ്പാള്‍ ആര്‍മിയുടെ ഓണററി റാങ്ക് നല്‍കി ആദരിച്ചിരുന്നു. നേപ്പാള്‍  രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ഷിതാല്‍ നിവാസില്‍ നടന്ന ചടങ്ങിലായിരുന്നു നരവനെയ്ക്ക് വാളും ചുരുളും നലകി ആദരിച്ചത്. 

നരവാനെയും നേപ്പാള്‍ പ്രതിരോധ മന്ത്രി കൂടിയായ ഒലിയും തമ്മിലുളള കൂടിക്കാഴ്ച്ച ബാലുവതറിലെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു. അതിര്‍ത്തി തര്‍ക്കങ്ങള്‍ വന്നതിനാല്‍ വഷളായ ഉഭയകക്ഷി ബന്ധം പുന:സ്ഥാപിക്കുകയായിരുന്നു നേപ്പാള്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശം. മെയ് മാസത്തില്‍ നേപ്പാള്‍ ഉത്തരാഖണ്ഡിലെ നിരവധി പ്രദേശങ്ങള്‍ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന പുതിയ ഭൂപടം പുറത്തിറക്കുകയും ഇന്ത്യ അതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More