LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയെന്ന് ഇ ഡി കോടതിയിൽ

ബം​ഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്സമെൻര് ഡയറക്ടറേറ്റ്. ബിനീഷിന്റെ കസ്റ്റഡി കാലവധി തീരുന്ന സാഹചര്യത്തിലാണ് കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവ്യപ്പെട്ടത്. ബിനീഷിന്റെ വീട്ടിൽ നിന്ന് മയക്കുരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ബാങ്ക് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയെന്ന് ഇഡി കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കാർഡ് കണ്ടെടുത്തു എന്നാണ് ഇഡി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാൽ കസ്റ്റഡി നീട്ടണമെന്നാണ് ഇഡിയുടെ ആവശ്യം. കസ്റ്റഡി കാലവാധി പൂർത്തിയാ സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ  ജമ്യാപേക്ഷ നൽകിയിട്ടുണ്ട്. 

അതേസമയം മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യാൻ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കസ്റ്റഡി ആവശ്യം ഉന്നയിച്ച് എൻസിബി കോടതിയിൽ ഹർജി നൽകി. എൻസിബി ഉദ്യോ​ഗസ്ഥർ ബിനീഷിന്റെ വിവരങ്ങൾ ഇഡിയിൽ നിന്ന് ശേഖരിച്ചിരുന്നു.

ബം​ഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ  ഹാജരാക്കി.  

ബിനീഷിനെ ഇഡി  ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ 2 തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശ​ദീകരണം നൽകിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More