LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റോഡരികില്‍ വലിച്ചെറിഞ്ഞ മാലിന്യം വീടുകളില്‍ തിരിച്ചെത്തിച്ച് ആന്ധ്ര പ്രദേശ്‌

വഴിയരികിൽ അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ വ്യത്യസ്തമായ ശിക്ഷയുമായി ആന്ധ്ര പ്രദേശിലെ കക്കിന്റ ഗ്രാമം. വഴിയരികിൽ ചപ്പുചവറുകൾ  നിക്ഷേപിക്കുന്നവരുടെ വീട്ടിൽ മാലിന്യം തിരികെ കൊണ്ടിട്ടാണ് കക്കിന്റ മുൻസിപ്പൽ അധികൃതർ വ്യത്യസ്ത ശിക്ഷാരീതി നടപ്പാക്കിയത്.

കകിൻഡയിലെ മുനിസിപ്പൽ കമ്മീഷണർ സ്വപ്നിൽ ദിനകറുടെ നേതൃത്വത്തിലാണ് ശിക്ഷ നടപ്പാക്കിയത്. വീടുകളിലെ മാലിന്യം ശേഖരിക്കാനെത്തുന്നവർകക്ക് കൈമാറാതെ പൊതുവഴിയിൽ കളയുന്നവരുടെ വീടുകൾ കണ്ടെത്തി മാലിന്യം തിരികെ നൽകുകയാണ് അധികൃതർ ചെയ്തത്. സംഭവത്തിലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അലക്ഷ്യമായി റോഡരികിലും ഓടകളിലും മാലിന്യം വലിച്ചെറിയുന്നത് മൂലം കകിൻഡയിൽ വെള്ളപ്പൊക്കം പതിവായിണ്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതിനാൽ നഗരം വെള്ളത്തിലാവാറാണ് പതിവ്. ക്ലീൻ ഇന്ത്യൻ മിഷൻ്റെ ഭാഗമായി വീടുകളിലെ മാലിന്യം സംസ്കരിക്കുന്നത് എങ്ങനെയെന്ന് ക്യാമ്പയിൻ നടത്തിയിരുന്നെങ്കിലും ഇതു വകവയ്ക്കാതെ ആളുകൾ റോഡരികിൽ മാലിന്യം തള്ളുന്നത് ആവർത്തിച്ചതിനെത്തുടർന്നാണ് അധികൃതർ പുതിയ രീതിയുമായി രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More