LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോ ബൈഡനും കമല ഹാരിസിനും ആശംസയറിയിച്ച് രാഹുല്‍ ഗാന്ധി

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം കൈവരിച്ച ജോ ബൈഡനും കമല ഹാരിസിനും ആശംസയറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജോ ബൈഡൻ അമേരിക്കയെ ഒന്നിപ്പിച്ച് വ്യക്തമായ ദിശാബോധത്തോടെ പ്രവർത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹത്തിന് അഭിനന്ദനങ്ങളെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ഇന്ത്യൻ പാരമ്പര്യമുള്ള കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡണ്ട് ആയതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൻ ഭൂരിപക്ഷത്തിലാണ് ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയിച്ചത്. അമേരിക്കയുടെ 46-ആമത്തെ പ്രസിഡന്റാണ് ബൈഡൻ. വോട്ടെണ്ണൽ ഇപ്പോഴും പൂർത്തിയായിട്ടില്ലെങ്കിലും, 290 വോട്ടുകൾ ലഭിച്ച്, കേവല ഭൂരിപക്ഷം മറികടന്നാണ് ബൈഡൻ വിജയത്തിലെത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനോടുവില്‍  പെൻസിൽവേനിയയിൽ വിജയിച്ചതോടെയാണ് അദ്ദേഹം ഭരണം ഉറപ്പിച്ചത്. ഈ വിജയത്തോടൊപ്പം അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന പദവി കമല ഹാരിസ് കരസ്ഥമാക്കി.  യുഎസിൽ അധികാരത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും കമലയാണ്.

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന പന്ത്രണ്ടാമത്തെ പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പിനെ തുടക്കംമുതൽ വൻ ആത്മവിശ്വാസമാണ് ട്രംപ് പ്രകടിപ്പിച്ചിരുന്നത്. ബൈഡൻ വിജയത്തിലേക്കടുക്കുമ്പോൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും ഇലക്ടറൽ ബോട്ടുകളിൽ മുക്കാൽഭാഗവും കള്ള വോട്ടുകൾ ആണെന്നും ആരോപിച്ച് ട്രംപ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More