LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബൈഡനും കമലയ്ക്കുമൊപ്പം; ജനാധിപത്യത്തിന് നമ്മെ എന്നെത്തെക്കാള്‍ ആവശ്യമുണ്ട് - ബറാക് ഒബാമ

വാഷിംഗ്‌ടണ്‍: പ്രശ്നങ്ങളെ വസ്തുതാപരമായി നേരിടുകയും പരിഹരിക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടത് എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഹുസൈന്‍ ഒബാമ. എക്കാലത്തെക്കാളും ജനാധിപത്യത്തിന് നമ്മെ ആവശ്യമുള്ള ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് - അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ്  പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ബറാക്  ഒബാമ പറഞ്ഞു.

'അമേരിക്ക ഭിന്നിച്ചു കിടക്കുകയാണ്, 2021 ജനുവരി മാസത്തില്‍ വൈറ്റ് ഹൌസിലെത്തുമ്പോള്‍ ജോ ബൈഡന് നേരിടാനുള്ളത് നിരവധി സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയാണ്. അതെല്ലാം അദ്ദേഹം നേരിടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബൈഡന്‍ ഇപ്പോള്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങളിലാണ്. അതിനാല്‍ ഓരോ അമേരിക്കക്കാരനും അദ്ദേഹത്തെ പിന്തുണയ്ക്കണ'മെന്നും ഒബാമ തന്റെ സന്ദേശത്തില്‍ പറഞ്ഞു. 

'രാജ്യത്തെ ഐക്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരും സ്വയം ഏറ്റെടുത്ത് ചെയ്യേണ്ടതാണ്. സ്വന്തം സുരക്ഷിത ഇടങ്ങളിലേക്കുള്ള നമ്മുടെ നോട്ടം, അതിനപ്പുറത്തേക്ക് വളരേണ്ടതുണ്ട്. സൃഷ്ടാവിന് മുന്നില്‍ നാം ഒരൊറ്റ ജനതയാണ്. അതിനാല്‍ നമ്മുടെ ഐക്യപ്പെടലിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ജോ ബൈഡന്‍, കമലാ ഹാരിസ് എന്നിവരില്‍ എല്പ്പിക്കാനാവില്ല' - ഒബാമ കൂട്ടിച്ചേര്‍ത്തു.

'ഞാനും മിഷേലും അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ്  പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവരെ പിന്തുണയ്ക്കുന്നു. ജോ ബൈഡനു വേണ്ടി പ്രചാരണം നടത്തുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു'- എന്ന് കുറിച്ചുകൊണ്ടാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്  ഒബാമ തന്റെ അഭിവാദനക്കുറിപ്പ്‌ അവസാനിപ്പിക്കുന്നത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More