LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹിയില്‍ 600 കിലോ പടക്കം പിടിച്ചെടുത്തു; ഏഴുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അനധികൃതമായി പടക്കം വില്‍പനയ്ക്കു വച്ച ഏഴു പേര്‍ അറസ്റ്റില്‍. 600 കിലോ പടക്കമാണ് പിടിച്ചെടുത്തത്. ദീപാവലിക്കു മുന്നോടിയായി നവംബര്‍ 30 വരെ നഗരത്തില്‍ മലിനീകരണം കുറഞ്ഞ പടക്കമുള്‍പ്പെടെയുളളവയുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിരുന്നു.

ഡല്‍ഹിയില്‍ വര്‍ധിച്ചു വരുന്ന വായു മലിനീകരണവും കൊവിഡ് രോഗബാധയുമാണ് പടക്ക വില്‍പ്പന നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 600 കിലോ പടക്കമാണ് പോലിസ് കണ്ടെടുത്തത് ഏഴു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് എട്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പടക്കം വില്‍ക്കുന്നതിനായി നല്‍കിയ ലൈസന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണെന്നും ദേശിയ ഹരിത  ട്രൈബ്യുണലിന്‍റെ  നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡല്‍ഹി പോലിസ് പറഞ്ഞു.

അതേസമയം രാജ്യത്ത് ഏറ്റവും കടുത്ത വായു മലിനീകരണമുളളത് ഡല്‍ഹിയിലാണ്. ആഗ്രയില്‍ വായുനിലവാര സൂചിക 458 ആയി ഉയര്‍ന്നിരുന്നു. ഇത് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നു മലിനികരണ നിയന്ത്രണ ബോര്‍ഡ്  വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More