LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗൂഗിള്‍ പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു; ഗൂഗിളിനെതിരെ അന്വേഷണം

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍പേയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിള്‍ അതിന്റെ വിപണിയിലെ അപ്രമാദിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.  അന്വേഷണം പൂര്‍ത്തിയാക്കി 60 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിസിഐയ്ക്ക് നിര്‍ദേശം നല്‍കി. വിശ്വാസവഞ്ചന ആരോപിച്ചുകൊണ്ട് ഗൂഗിളിനെതിരായ ഇന്ത്യയില്‍ നടക്കുന്ന മൂന്നാമത്തെ അന്വേഷണമാണ് ഇത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു സിസിഐയുടെ നടപടി. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്വാധീനമുപയോഗിച്ച് ഗൂഗിള്‍പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു എന്നും ഗൂഗിള്‍ ഓണ്‍ലൈനിലെ അവരുടെ അപ്രമാദിത്വം ദുരുപയോഗം ചെയ്തു എന്നുമാണ് പരാതി. ഗൂഗിള്‍ പ്ലേ സ്‌റ്റോറിന്‍ നിന്നും അപ്ലിക്കേഷനുകളും ഐഎപികളും വാങ്ങുന്നതിന് ഗൂഗിള്‍ പ്ലേയുടെ പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമായി ഉപയോഗിക്കണമെന്നതും, രണ്ടാമതായി ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ പേയ്‌മെന്റ് സിസ്റ്റത്തിലെ ഫലപ്രദമായ പേയ്‌മെന്റ് ഓപ്ഷനുകളിലൊന്നായ മൊബൈല്‍ വാലറ്റ്, യുപിഐ തുടങ്ങിയവ ഒഴിവാക്കിയതും ഗൂഗിളിനെതിരായ പരാതിയില്‍ പറയുന്നു.

സേര്‍ച്ചിങ്ങ് വിപണിയില്‍ ഗൂഗിള്‍ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍  2011ലും ഗൂഗിള്‍ നിയമനടപടി നേരിട്ടിരുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായുളള  ഒരു നോണ്‍ പ്രോഫിറ്റ് റിസര്‍ച്ച് ഏജന്‍സി നല്‍കിയ പരാതിയില്‍ കമ്പനിക്ക് കര്‍ശനമായ ഉപയോക്ത്യ ഡാറ്റാ സുരക്ഷാ നിയമം നടപ്പിലാക്കേണ്ടിയും അടുത്ത ഇരുപത് വര്‍ഷത്തേക്കുളള സ്വതന്ത്ര സ്വകാര്യത ഓഡിറ്റുകള്‍ അംഗീകരിക്കേണ്ടിയും വന്നിരുന്നു.

Contact the author

Web Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 3 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 3 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 3 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More