LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജാമ്യം തേടി അർണബ് സുപ്രീം കോടതിയിൽ

ആത്മഹത്യ പ്രേരണകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി തലവൻ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. അർണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റിവെച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത് . അർണബ് ഗോസ്വാമി ജൂഡിഷ്യൽ കസ്റ്റഡിയിലാണുള്ളത്. അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയാണ്  നവംബർ 18 വരെ അർണബിനെ റിമാൻഡ് ചെയ്തത്.

ഇതിനുപിന്നാലെയാണ്,അർണബ് ജാമ്യപേക്ഷയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. ജാമ്യാപേക്ഷ മാറ്റിവെച്ച ഹൈക്കോടതി വിചാരണ കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. കഴിഞ ദിവസം വിചാരണ കോടതിയിൽ അർണബ് ജാമ്യാപേക്ഷ സമർപ്പിരുന്നു. 

അർണബിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഫിറോസ് ഷേയ്ക്ക്, നിതീഷ് സാർദയും റിമാൻഡിലാണ്. 6 മണിക്കൂറുകൾ നീണ്ടുനിന്ന നടപടികള്‍ക്കൊടുവിലാണ് അർണബിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്.  മുംബൈയിലെ വസതിയിലെത്തിയാണ് അർണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

2018ൽ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയോട് അപമാര്യാദയായി പെരുമാറിയതിന് മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് അർണബിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More