LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ആത്മഹത്യാപ്രേരണകേസിൽ  അർണബിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായ 50,000 രൂപ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനസർക്കാർ വൈരാഗ്യത്തോടെ ഇത്തരം നടപടികൾ സ്വീകരിച്ചാൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആരോപിച്ചു. പണം നല്കാനുള്ളതിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമെന്താണെന്നും കോടതി ചോദ്യ ചെയ്തു. ആത്മഹത്യാപ്രേരണ കേസ് ഇവിടെ എങ്ങനെ നിലനില്ക്കുമെന്നും കോടതിയാരാഞ്ഞു.

മറ്റു രണ്ടു പ്രതികൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇടക്കാല ജാമ്യം നൽകണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ, അർണബ് സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ജാമ്യം ലഭിച്ചത്.

2018 ൽ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയോട് അപമാര്യാദയായി പെരുമാറിയതിന് മറ്റൊരു കേസു കൂടി മുംബൈ പൊലീസ് അർണബിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More