LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തദ്ദേശ തിരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറങ്ങി, ഇന്നുമുതല്‍ പത്രിക സമര്‍പ്പിക്കാം

സംസ്ഥാനത്ത് ഡിസംബർ 8,10,14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നുമുതല്‍ പത്രിക സമര്‍പ്പിക്കാം.  കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കണം. ആള്‍കൂട്ടം, ജാഥ, വാഹന സവാരി എന്നിവയ്ക്ക് വിലക്കുണ്ട്. 

അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരണാധികാരികൾക്കോ ഉപവരണാധികാരികൾക്കോ മുന്നിലാണ് പത്രിക സമർപ്പിക്കേണ്ടത്. അവധി  ദിവസങ്ങളൊഴികെ രാവിലെ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയ്ക്കുള്ള സമയത്താണ് പത്രിക സമർപ്പിക്കേണ്ടത്. പത്രിക സമർപ്പണത്തിനുള്ള അവസാന തിയതി നവംബർ 19 ആണ്.  

നാമനിർദ്ദേശ പത്രികയോടൊപ്പം സ്ഥാനാർത്ഥി നൽകേണ്ട വിശദവിവരങ്ങൾ ഫോം 2എ യിൽ സമർപ്പിക്കണം. ഫോം 2എ ഭേദഗതി ചെയ്തിട്ടുണ്ട്. പുരുഷൻ/സ്ത്രീ എന്നതിന് പുറമേ ട്രാൻസ്‌ജെൻഡർ എന്നുകൂടി ചേർത്തിട്ടുണ്ട്.  കൂടാതെ നാമനിർദ്ദേശകന്റെ പ്രഖ്യാപനത്തിലും മാറ്റം ഉണ്ട്.  2എ ഫോമിൽ സ്ഥാനാർത്ഥിയുടെ പാസ്‌പോർട്ട് വലിപ്പത്തിലുള്ള കളർ ഫോട്ടോ പതിക്കണം.  2എ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്.

സ്ഥാനാർത്ഥിയുടെ ഫോൺ നമ്പർ, ഇ-മെയിൽ വിവരം, സോഷ്യൽ മീഡിയ അക്കൗണ്ട് നമ്പർ, പാൻ നമ്പർ, തുടങ്ങിയ വിവരങ്ങളും പുതുതായി നൽകണം. സ്ഥാനാർത്ഥിയുടെയും കുടുംബത്തിന്റേയും സ്വത്ത്, ബാദ്ധ്യത-കുടിശ്ശിക വിവരങ്ങൾ എന്നിവയ്ക്ക് പുറമേ സ്ഥാനാർത്ഥിയുടെ വരുമാന സ്രോതസിന്റെ വിശദവിവരങ്ങളും കാണിക്കണം. കോടതിയിൽ വിചാരണയിലുള്ള കേസുകൾ ശിക്ഷിക്കപ്പെട്ട കേസുകൾ എന്നിവയുണ്ടെങ്കിൽ അതിന്റെ വിവരവും സ്ഥാനാർത്ഥി നൽകേണ്ടതുണ്ട്.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More