കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി വിസ്താരം തുടരുന്നു. നടി മഞ്ജു വാരിയരെ ഇന്ന് വിസ്തരിക്കും. കേസിലെ പ്രതി നടന് ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വരിയരാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പുറകില്‍ ഗൂഡാലോചനയുണ്ട് എന്ന് ആദ്യം ആരോപണം ഉന്നയിച്ചവരില്‍ ഒരാള്‍. അതുകൊണ്ടു തന്നെ വിചാരണാ വേളയില്‍ മഞ്ജു വരിയരുടെ മൊഴി നിര്‍ണ്ണായകമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
നടി ആക്രമിക്കപ്പെട്ടതിനു തൊട്ടടുത്ത ദിവസം സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടിയില്‍ അക്രമത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ചവരില്‍ പ്രമുഖയാണ് മഞ്ജു, ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് മഞ്ജു വാരിയര്‍. നടന് സിദ്ദിക്ക് ,നടി ബിന്ദു പണിക്കര്‍ എന്നിവരെയും ഇന്ന് വിസ്തരിക്കും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വിചാരണ നടപടികളുടെ ഭാഗമായാണ് സാക്ഷി വിസ്താരവും, കേസിലെ വടിയും പ്രതിയുമായി ബന്ധപ്പെട്ടവരുടെ മൊഴി എടുപ്പും നടക്കുന്നത്. നടി സംയുക്താ വര്‍മ, സംവിധായകന് ശ്രീകുമാര്‍ മേനോന്, നടി ഗീത് മോഹന്‍ ദാസ് എന്നിവരെയും തുടര്‍ ദിവസങ്ങളില്‍ വിസ്തരിക്കുമെന്നാണ് വിവരം.