LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലിബിയൻ തീരത്ത് കപ്പൽ തകർന്ന് 74 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു

ലിബിയൻ തീരത്ത് കപ്പൽ തകർന്ന് 74 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു. സംഭവം നടന്നപ്പോൾ 120 ൽ അധികം ആളുകൾ കപ്പലില്‍ ഉണ്ടായിരുന്നുവെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു. ലിബിയൻ കോസ്റ്റ്ഗാർഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് 47 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ മധ്യ മെഡിറ്ററേനിയനിൽ ഉണ്ടായ എട്ടാമത്തെ കപ്പൽ അപകടമാണിത്.

നിലവിൽ സെൻട്രൽ മെഡിറ്ററേനിയനില്‍ ഒരേയൊരു സജീവ ചാരിറ്റി കപ്പല്‍ മാത്രമാണ് റെസ്ക്യൂ നടത്താന്‍ ഉള്ളത്. യുഎൻ കുടിയേറ്റ ഏജൻസിയുടെ കണക്കനുസരിച്ച്, ഈ വർഷം കുറഞ്ഞത് 900 പേരെങ്കിലും മെഡിറ്ററേനിയൻ കടലില്‍ ഉണ്ടായ വിവിധ പകടങ്ങളില്‍പെട്ട് മരണപ്പെട്ടിട്ടുണ്ട്. 11,000 ലധികം പേരെ രക്ഷപ്പെടുത്തി. എന്നാല്‍ അഭയാര്‍ഥികളെ തിരിച്ച് ലിബിയയിലേക്ക് അയക്കുന്നത് ഒട്ടും സുരക്ഷിതമാല്ലെന്നാണ് റിപ്പോര്‍ട്ട്. ഒരിക്കല്‍ പുറപ്പെട്ട് തിരിച്ചെത്തുന്നവര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരകളാകുന്നതായി നിരവധി അന്താരാഷ്‌ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2020 ൽ ഇതുവരെ 31,000 അഭയാർഥികളാണ് ഇറ്റലിയില്‍ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എത്തിയവരുടെ എണ്ണം 10,000 ആയിരുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More