LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അല്‍ ഖ്വായ്ദയുടെ അടുത്ത തലവന്‍ ടെഹ്റാനില്‍ കൊല്ലപ്പട്ടു; അറിയില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: അല്‍ ഖ്വായ്ദയുടെ അടുത്ത തലവന്‍ അബ്ദുള്ള അഹമ്മദ്‌ അബ്ദുള്ള  ഇറാനില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത നിഷേധിച്ച് ഇറാന്‍. 1998ല്‍ ആഫ്രിക്കയിലെ രണ്ട് യുഎസ് എംബസികള്‍ക്കു നേരേയുണ്ടായ ബോംബ് ആക്രമണത്തിന്റെ സൂത്രധാരനെ സഹായിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അമേരിക്കന്‍ ബന്ധമുള്ള ഇസ്രയേല്‍ പൌരന്മാരാണ് ഇയാളെ കൊലപ്പെടുത്തിയത് എന്നാണു രഹസ്യാന്യേഷണ ഉദ്യോഗസ്ഥരുടെ  ഭാഷ്യം. ഓഗസ്റ്റ് ഏഴിന് ടെഹ്‌റാനില്‍ വച്ചാണ് അബ്ദുളള അഹമ്മദ് അബ്ദുളളയെ രണ്ടുപേര്‍ വെടിവച്ച് കൊന്നത്.

അല്‍ ഖ്വായ്ദയുടെ ഇപ്പോഴത്തെ നേതാവായ അയ്മാന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന അബ്ദുളളയുടെ കൊലപാതകം ഇറാന്‍ ഇതുവരെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. ഈജിപ്ഷ്യന്‍ വംശജനായ തീവ്രവാദിയെ കൊലപ്പെടുത്തിയതില്‍ അമേരിക്കയ്ക്കുളള പങ്ക് വ്യക്തമല്ല. ഇറാനിലെ അല്‍ ഖ്വായ്ദ പ്രവര്‍ത്തകരെ യുഎസ് അധികൃതര്‍ വര്‍ഷങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. അതേസമയം അല്‍ ഖ്വായ്ദ അദ്ദേഹത്തിന്റെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാനിലെ ഉദ്യോഗസ്ഥര്‍ ഈ വിവരം വിവരം മൂടിവയ്ക്കുകയും ചെയ്തു. ഇതുവരെ ഒരു സര്‍ക്കാരും മരണത്തിന്റെ  ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അല്‍ ഖ്വായ്ദ തീവ്രവാദികള്‍ ഇറാന്റെ മണ്ണിലില്ലെന്ന് പറഞ്ഞ് ഇറാന്‍ റിപ്പോര്‍ട്ട് നിഷേധിച്ചു.

അബു മുഹമ്മദ് അല്‍ മസ്രി എന്ന പേരില്‍ അറിയപ്പെടുന്ന അബ്ദുളളയോടൊപ്പം അദ്ദേഹത്തിന്റെ മകളും മുന്‍ അല്‍ ഖ്വായ്ദ മേധാവി ഒസാമ ബിന്‍ ലാദന്റെ മകന്റെ ഭാര്യയും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 2003 മുതല്‍ ഇറാന്‍ കസ്റ്റഡിയിലായിരുന്നു മസ്രി, 2015 മുതല്‍ ടെഹ്‌റാനിലെ ഒരു ഉയര്‍ന്ന പ്രാന്തപ്രദേശത്ത് സ്വതന്ത്രമായി താമസിക്കുകയായിരുന്നു എന്ന് യുഎസ് രഹസ്യാന്യേഷണ ഉദ്യോസ്ഥര്‍ പറഞ്ഞു. യുഎസിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അമേരിക്കയുടെ ശത്രു കൂടെയായ ഇറാന്‍ മസ്രിയെ അവിടെ താമസിക്കാന്‍ അനുവദിച്ചിരുന്നിരിക്കാമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More