LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിന് പൊതുഅനുമതി പിൻവലിച്ചുളള വിജ്ഞാപനം ഇറങ്ങി

സംസ്ഥാനത്ത് സിബിഐക്ക് അന്വേഷണത്തിന്  പൊതു അനുമതി പിൻവലിച്ചുളള വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാറിനുവേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപന പ്രകാരം സംസ്ഥാനത്ത് ഒരു കേസും സിബിഐക്ക് സ്വമേധയാ എടുക്കാനാവില്ല. കേസ് അടുക്കണമെങ്കിൽ സംസ്ഥാന സർക്കാറിന്റേയോ കോടതിയുടെ അനുമതി വേണം. സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിക്കാൻ മന്ത്രിസഭാ യോ​ഗമാണ് തീരുമാനിച്ചത്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് സിബിഐക്കുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചത്. 

എന്നാല്‍, നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളെ പുതിയ തീരുമാനം ബാധിക്കുകയുമില്ല. മഹാരാഷ്ട്ര ചത്തീസ്​ഗഡ് രാജസ്ഥാൻ പശ്ചിമ ബം​ഗാൾ  തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം കേരളവും പിൻവലിക്കുന്നത്. 

കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം എടുത്തിരുന്നു. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ബിജെപിക്കായി സംസ്ഥാനങ്ങളിൽ ഇടപെടുന്നെന്ന ആരോപണം വ്യാപകമാണ്. 

കേസ് അന്വേഷണത്തിന് സർക്കാർ അനുമതിക്കായുള്ള കാലതാമസം ഒഴിവാക്കാൻ  സിബിഐക്ക് നൽകിയിരുന്ന പൊതു അനുമതിയാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പിൻവലിച്ചത്. കേരളത്തിന് പുറമെ രാജസ്ഥാൻ മഹാരാഷ്ട്ര ജാർഖണ്ഡ് ചത്തീസ്​​ഗഡ് സംസ്ഥാനങ്ങൾ നേരത്തെ സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ചിരുന്നു.   

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More