LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹിജാബിനെ യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്റ് പോലീസ്

ഹിജാബിനെ ഔദ്യോഗികമായി യൂണിഫോമിന്‍റെ ഭാഗമാക്കി ന്യൂസിലാന്റ് പോലീസ്. കൂടുതൽ മുസ്ലീം സ്ത്രീകളെ പോലീസ് സേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിനാണ് പുതിയ നീക്കം. അടുത്തിടെ പോലീസില്‍ ചേര്‍ന്ന കോൺസ്റ്റബിൾ സീന അലി ഹിജാബ് ധരിക്കുന്ന ആദ്യ പോലീസ് ഉദ്യോഗസ്ഥയാകും. സമൂഹത്തിന്‍റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സമഗ്ര സേനയെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പോലീസ് വക്താവ് പറഞ്ഞു.

2006-ൽ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസും, 2016-ല്‍ സ്കോട്ട്ലൻഡ് പോലീസും ഹിജാബിനെ ഔദ്യോഗികമായി യൂണിഫോമിന്‍റെ ഭാഗമാക്കിയിരുന്നു. ഹിജാബിനെ യൂണിഫോമിന്‍റെ ഭാഗമാക്കാനുള്ള നടപടികള്‍ 2018-ല്‍ തന്നെ ആരംഭിച്ചിരുന്നതായി ന്യൂസിലൻഡ് പോലീസ് പറഞ്ഞു. ഇത്തരമൊരു മാറ്റം ആദ്യം ആവശ്യപ്പെട്ടവരില്‍ ഒരാളാണ് സീന അലി. അതുകൊണ്ടാണ് അവരെത്തന്നെ ഈ ചരിത്ര പ്രഖ്യാപനത്തിന്‍റെ ഭാഗമാക്കിയത്. ഫിജിയിൽ ജനിച്ച് കുട്ടിക്കാലത്ത് ന്യൂസിലൻഡിലേക്ക് കുടിയേറിയതാണ് സീന അലി. 

ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിന് ശേഷമാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് അലി ന്യൂസിലാന്റ് ഹെറാൾഡിനോട് പറഞ്ഞു. അന്നുമുതലാണ് പോലീസിൽ കൂടുതൽ മുസ്ലീം സ്ത്രീകളെ ആവശ്യമാണെന്ന് മനസ്സിലാക്കിത്തുടങ്ങിയതെന്നും അവര്‍ പറയുന്നു. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More