LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എറണാകുളം മുൻ കളക്ടർ രാജമാണിക്യത്തിനെതിരെ അഴിമതിക്കേസില്‍ അന്വേഷണത്തിന് അനുമതി

എറണാകുളം മുൻ കളക്ടർ എം. ജി. രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. എറണാകുളം ജില്ലാ കലക്ടറായിരിക്കെ കൊച്ചി മെട്രോ റെയിലിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നിലവില്‍ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡിയാണ് രാജമാണിക്യം.

സ്വകാര്യ സ്ഥാപനത്തിന് മാത്രമായി കരാർ വ്യവസ്ഥകളിൽ ഇളവ് അനുമതിച്ചതിൽ അഴിമതിയുണ്ടെന്ന് കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. സ്ഥലം വിട്ടുനൽകിയ മറ്റ് ഭൂഉടമകൾക്ക് അനുവദിക്കാത്ത ഇളവുകൾ ഉൾപ്പെടുത്തി പ്രത്യേക കരാറുണ്ടാക്കിയതാണ് പരാതിക്ക് ആധാരം. പൊതുവിൽ നിശ്ചയിച്ച വിലയായ സെന്റിന് 52 ലക്ഷം രൂപയ്ക്ക് പകരം 80 ലക്ഷം നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കരാറിൽ ചേർത്തിരുന്നു.

പ്രത്യേക കരാർ നിലനിൽക്കുമെന്ന് സർക്കാർ സമ്മതിച്ചാൽ ഭൂമിയുടെ നഷ്ടപരിഹാര ബാധ്യതയിൽ സർക്കാർ നിയമക്കുരുക്കിലാകും. കൊച്ചി മെട്രോ റെയിലിനായി വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ തുടരന്വേഷണത്തിന് മുവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More