LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ബിജെപി നേതാക്കളുടെ മിശ്രവിവാഹം ലൗ ജിഹാദിന്റെ പരിധിയില്‍ വരുമോ?'

ബിജെപി നേതാക്കളുടെ മിശ്രവിവാഹങ്ങല്‍ ലൗ ജിഹാദിന്റെ പരിധിയില്‍ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ‘ലൗ ജിഹാദി’നെ തടയാന്‍ നിയമം കൊണ്ടുവരുന്നതിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ചോദ്യം. 

'വിവിധയിടങ്ങളില്‍ നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ അന്യമതങ്ങളില്‍നിന്നുവിവാഹം കഴിച്ചിട്ടുണ്ട്. ഈ വിവാഹങ്ങള്‍ ലവ് ജിഹാദ്' എന്ന നിര്‍വചനത്തില്‍ വരുന്നതാണോ എന്ന് താന്‍ ബിജെപി നേതാക്കളോട് ചോദിക്കുകയാണ്'.- മാധ്യമങ്ങളോട് സംസാരിക്കവെ ഭൂപല്‍ ചോദിച്ചു. നേരത്തെ രാജസ്ഥന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതും സമാനമായ പ്രതികരണം നടത്തിയിരുന്നു. രാജ്യത്തെ സാമുദായികമായി ഭിന്നിപ്പിക്കാന്‍ ബിജെപി നിര്‍മിച്ചെടുത്ത വാക്കാണ് 'ലൗ ജിഹാദെ'ന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളാണ് ലൗ ജിഹാദിനെ തടയാനെന്ന പേരില്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ലൗ ജിഹാദിന് തടയിടാനുള്ള എല്ലാ മാർഗവും സ്വീകരിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നുമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. കൂടെ വളരെ പ്രകോപനപരമായ പ്രസ്താവനയും യു പി മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ അവരുടെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്നും ആദിത്യനാഥിന്‍റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് 'രാം നാം സത്യ'. നമ്മുടെ സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നാം ''മിഷൻ ശക്തി'' പരിപാടി ആരംഭിച്ചത്. സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകും' എന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More