LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപ്‌ 'ഫ്രാങ്കൻ‌സ്റ്റൈന്‍ മോൺസ്റ്റർ' ആണെന്ന് യു‌എസ് ജഡ്ജി

അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാതെ തോൽവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഡ്ജി. അന്തിമ തെരഞ്ഞെടുപ്പ് ഫലം തടയാനാണ് ട്രംപിന്‍റെ പ്രചാരണ വിഭാഗം കോടതിയെ സമീപിച്ചത്. 'യാതൊരു തെളിവും ഇല്ലാതെ കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് റിസള്‍ട്ട് റദ്ദാക്കണമെന്ന വാദം ഉന്നയിക്കുന്നതെന്ന്' പറഞ്ഞ പെൻ‌സിൽ‌വാനിയയിലെ വില്യംസ്‌പോർട്ട് ജഡ്ജി ട്രംപ്‌ 'ഫ്രാങ്കൻ‌സ്റ്റൈന്‍ മോൺസ്റ്റർ' ആണെന്നും തുറന്നടിച്ചു.

വിധിയിൽ താൻ നിരാശനാണെന്നായിരുന്നു ട്രംപിന്‍റെ അഭിഭാഷകന്‍ റൂഡി ജിയൂലിയാനിയുടെ പ്രതികരണം. ജില്ലാക്കോടതി വിധി കേസ് എത്രയുംപെട്ടെന്ന് സുപ്രീംകോടതിയുടെ മുന്നിലെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, ഈ വിധിക്കെതിരെ ഫിലാഡൽഫിയയിലെ മൂന്നാമത്തെ യുഎസ് സർക്യൂട്ട് കോടതിയിലാണ് ട്രംപിന്‍റെ അഭിഭാഷകര്‍ ഇനി അപ്പീല്‍ നല്‍കുക. ആ സർക്യൂട്ടിലെ ജഡ്ജിമാരിൽ ഭൂരിഭാഗവും റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ നാമനിർദ്ദേശം ചെയ്തവരാണ്. ട്രംപ്‌ മാത്രം അവിടേക്ക് നാലുപേരെ ട്രംപ് നാമനിർദേശം ചെയ്തിരുന്നു. ട്രംപിനെ‌ 'ഫ്രാങ്കൻ‌സ്റ്റൈന്‍ മോൺസ്റ്റർ' എന്ന് വിശേഷിപ്പിച്ച വില്യംസ്‌പോർട്ട് ജഡ്ജി മാത്യു ബ്രാനിനെ ഒബാമയാണ് നോമിനേറ്റ് ചെയ്തിരുന്നത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More