രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പൂർവ്വ സ്ഥിതിയിലേക്ക്. രണ്ട് ഘട്ടങ്ങളായാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ പകുതി സർവീസുകളും രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും.
അടുത്ത മാസം കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റയിൽവേ അറിയിച്ചു. സർവീസുകൾ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിക്ക് വിധേയമാണ്. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലും മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് വരെ ഇനി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ട്രെയിൻ അടക്കമുള്ള മൊത്തം ഗതാഗത സംവിധാനങ്ങൾ സർക്കാർ നിർത്തിവെച്ചിരുന്നു. തുടർന്ന് റയിൽവേ ഗതാഗതം പുനസ്ഥാപിച്ചിരുന്നെങ്കിലും പതിവ് രീതിയിലേക്ക് മാറിയിരുന്നില്ല.