LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശിവശങ്കരനെ 10 ദിവസം കസ്റ്റഡിയില്‍ നല്‍കില്ല; കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

കൊച്ചി: പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റുചെയ്യാന്‍ മാത്രം എന്തു തെളിവാണ് കസ്റ്റംസിന് ലഭിച്ചത് എന്ന് ഹൈക്കോടതി. കഴിഞ്ഞ നാലുമാസം ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടും തെളിവുകളൊന്നും ലഭിച്ചില്ലെ എന്നും കോടതി കസ്റ്റംസിനോട് ചോദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കസ്റ്റംസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് അന്വേഷണ എജന്‍സിക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്. ശിവശങ്കറിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കാനാവില്ലെന്ന് പറഞ്ഞ കോടതി വാദങ്ങള്‍ക്കൊടുവില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക്  കസ്റ്റംസിന് കസ്റ്റഡിയില്‍ വിട്ടുനല്‍കി. 

നിരവധി ഉന്നത പദവികള്‍ വഹിച്ച ശിവശങ്കറിനെ എന്തുകൊണ്ട് അദ്ദേഹത്തിന്‍റെ പേര് കൊണ്ട് മാത്രം സൂചിപ്പിച്ചു എന്ന് ചോദിച്ച കോടതി ഇന്നയാളുടെ മകന്‍ എന്ന് മാത്രം സൂചിപ്പിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹത്തിന്‍റെ സ്ഥാനങ്ങള്‍ രേഖപ്പെടുത്താനുള്ള മടിയെന്താണെന്നും കസ്റ്റംസിനോട്‌ ചോദിച്ചു.

പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റുചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമെന്താണ് എന്ന ചോദ്യത്തിന് സ്വര്‍ണ്ണക്കടത്തു കേസിലെ സ്വപ്നയടക്കമുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം എന്ന് കോടതിയെ ബോധിപ്പിച്ചു. ഇന്നലെയാണ് ജയിലിലെത്തി ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്.


Contact the author

News Desk