LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൗദിയില്‍ കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു

റിയാദ്: മലയാളി പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയില്‍ കൊവിഡ്‌ വ്യാപനത്തിന് ശമനം. വാര്‍ത്ത മലയാളി പ്രാവാസികള്‍ക്ക് വലിയ ആശ്വാസമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വെറും 250 ഓളം പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം അതിന്റെ ഇരട്ടി ആളുകള്‍ക്ക് രോഗം ഭേദമായി. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ട്രെന്‍ഡ് തുടരുകയാണ്.

നാട്ടിലെത്തി തിരിച്ചു പോകാന്‍ കഴിയാത്തവര്‍ക്ക് പുതിയ വാര്‍ത്ത ആശ്വാസമാവുകയാണ്. രോഗവ്യാപനം കുറയുന്നതോടെ കമ്പനികള്‍, ലീവിന് പോയ പ്രവാസി ജീവനക്കാര്‍ക്ക് തിരിച്ചുവരാനുള്ള അനുമതി ഉടന്‍ നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

രാജ്യത്താകെ ഇതുവരെ മൂന്നു ലക്ഷത്തി അറുപതിനായിരത്തോളം പേര്‍ക്കാണ് കൊവിഡ്‌ ബാധിച്ചത്. ഇതില്‍  മൂന്നു ലക്ഷത്തി നാല്പ്പത്തി അയ്യായിരത്തോളം പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം 495 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കൊവിഡ് ആകെ കൊവിഡ് മരണം 5800 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം 14 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More