LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കങ്കണയേയും സഹോദരിയേയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ ബോളിവുഡ് നടി കങ്കണ റനൗട്ടിൻ്റെയും സഹോദരി രം​ഗോലി ചന്ദേലിൻ്റെയും അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി. ജനുവരി 8ന് മുംബൈ പൊലീസിനു മുന്നിൽ ഹാജരാകണമെന്ന് കോടതി ഇരുവർക്കും നിർദ്ദേശം നൽകി. തങ്ങൾക്കെതിരെ രെജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഇരുവരും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നിർദ്ദേശം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആദ്യം ഒക്ടോബർ 26,27 തിയതികളിൽ ഹാജരാകണമെന്ന് കാണിച്ചയച്ച സമൻസിന് പുറകെ നവംബർ 9, 10 തീയതികളിൽ ഹാജരാവണം എന്നാവശ്യപ്പെട്ട് രണ്ടാമതൊരു സമൻസ് കൂടെ മുംബൈ പോലീസ് അയച്ചെങ്കിലും കങ്കണയും രാംഗോലിയും ഹാജരായിരുന്നില്ല. കുടുംബത്തിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കുകയായതിനാൽ ഹാജരാകാനാകില്ലെന്നാണ് കങ്കണ അറിയിച്ചത്. ഇതിനെത്തുടർന്ന് നവംബർ 23, 24 തീയതികൾ സ്റ്റേഷനിൽ ഹാജരാവണം എന്നാവശ്യപ്പെട്ട് പൊലീസ് മൂന്നാമതൊരു സമൻസ് കൂടെ അയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

കങ്കണയ്ക്കും സഹോദരിക്കുമെതിരെ  മത വിദ്വേഷം, രാജ്യദ്രോഹം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രാദേശിക കോടതിയുടെ ഉത്തരവ് പ്രകാരം ബാന്ദ്ര പോലീസ് സ്‌റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെയുളള എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷ പ്രചാരണം), 295 എ (മതവികാരം വ്രണപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കങ്കണയുടെ ട്വീറ്റുകള്‍ സാമുദായിക വിദ്വോഷം വളര്‍ത്തുന്നതല്ല, ആരോപണങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാം എന്നായിരുന്നു കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖിയുടെ പ്രതികരണം.

Contact the author

News Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More