ശബരിമലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ദേവസ്വം മരാമത്ത് ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പമ്പയില്‍ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. ഇതിനെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനു കീഴില്‍ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും പിപിഇ കിറ്റ് നല്കാന് നിര്‍ദേശം നല്കി.
അതേസമയം കേരളത്തിൽ ഇന്നലെ 6491 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,676 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അകാലംകുന്ന് (കണ്ടെൻമെന്റ് സോൺ വാർഡ് 3), എറണാകുളം ജില്ലയിലെ തിരുവാണിയൂർ (സബ് വാർഡ് 1, 10), കൊല്ലം ജില്ലയിലെ ചാത്തന്നൂർ (സബ് വാർഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 546 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂർ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂർ 242, വയനാട് 239, ഇടുക്കി 238, കാസർഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.