LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുള്ള നഗരമായി ഷാങ്ഹായ്

ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുള്ള നഗരമായി ഷാങ്ഹായ്. ഇതോടെ ലോകത്തെ  നാല് പ്രധാനപ്പെട്ട കണക്ടിവിറ്റി നഗരങ്ങളും ചൈനയിലായി. ലോകത്തെ സുപ്രധാന നഗരങ്ങളില്‍നിന്നെല്ലാം വ്യോമ ഗതാഗത സംവിധാനമുള്ള നഗരങ്ങളെയാണ് ഈ പട്ടികയില്‍ ഉള്‍പെടുന്നത്. ഇതുവരെ ഏറ്റവും വലിയ എയര്‍ കണക്ടിവിറ്റിയുണ്ടായിരുന്ന നഗരമായിരുന്ന ലണ്ടന്‍ പിന്തള്ളപ്പെട്ടുവെന്ന് എയർലൈൻ ഇൻഡസ്ട്രി ബോഡിയായ ഐ‌എ‌ടി‌എ അറിയിച്ചു.

നഗരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ ഒരു നൂറ്റാണ്ടുകാലത്തെ പുരോഗതിയാണ് കൊവിഡ്‌ വ്യാപനം ഇല്ലതാക്കിയതെന്ന്  ഐ‌എ‌ടി‌എ പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ വ്യോമയാന രംഗം നാടകീയമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് ഐ‌എ‌ടി‌എ വക്താവ് സെബാസ്റ്റ്യന്‍ മികോസ് അറിയിച്ചു. കൊവിഡ്‌ കാരണം വ്യോമ ഗതാഗതം നിലച്ചത് ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നീ വലിയ നഗരങ്ങളുടെ കണക്റ്റിവിറ്റിയെ സാരമായി ബാധിച്ചിട്ടുണ്ട്. അവധിക്കാലത്ത്‌ 425 ദശലക്ഷം ആളുകൾ ചൈനയിലുടനീളം സഞ്ചരിച്ചതാണ് രാജ്യത്തിന്റെ പുരോഗതിക്ക് കാരണമായതെന്ന് മികോസ് വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുമായി ചൈന യാത്ര കരാര്‍ ചര്‍ച്ചചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രാജ്യം വിനോദസഞ്ചാരികള്‍ക്കായി വ്യോമാപാത തുറന്നിടുകയും ചെയ്തിട്ടുണ്ട്. ഷാങ്ഹായ്, ബീജിംഗ്, ഗ്വാങ്‌ഷൌ, ചെംഗ്ഡു എന്നിവയാണ് നിലവില്‍, ലോകത്തിലെ ഏറ്റവുമധികം കണക്റ്റിവിറ്റിയുള്ള നഗരങ്ങള്‍.

#readMore-6257#
Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More