LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹിയിലെ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇടത് എംപിമാർ

ഡല്‍ഹിയിലെ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാർ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനല്‍കി. എംപിമാരായ കെ കെ രാഗേഷും ബിനോയ് വിശ്വവുമാണ് കത്ത് നൽകിയത്. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് കത്തുനല്‍കിയത്.

കലാപത്തിനുപിന്നിലെ ഗൂഢാലോചനയിലും അക്രമികള്‍ക്കുമെതിരെ നടപടിവേണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംരക്ഷണവും മതസൗഹാര്‍ദ്ദവും ആത്മവിശ്വാസവും നല്‍കാനുള്ള ഇടപെടലുണ്ടാകണം. ശക്തമായ പൊലീസ് പെട്രോളിങും ഉറപ്പാക്കി കലാപം അടിച്ചമര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

"സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപങ്ങള്‍ വീണ്ടും തെരുവുകളില്‍ ആവര്‍ത്തിക്കുകയാണ്. പൊലീസുകാരുള്‍പ്പെടെ 38പേര്‍ കൊല്ലപ്പെട്ടു. 200ല്‍ ഏറെ ആളുകള്‍ക്ക് പരിക്കേറ്റു. കലാപബാധിത മേഖലയില്‍ ജനങ്ങള്‍ കടുത്ത ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ്.  കലാപകാരികള്‍ പ്രകോപനപരവും വര്‍ഗീയവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കി കമ്പും കല്ലുകളുമായാണ് ജഫ്രബാദിലെ പ്രതിഷേധ വേദിക്ക് ചുറ്റുമുള്ള മേഖലകളില്‍ ആക്രമണം നടത്തിയത്. മുസ്ലിങ്ങളെയും അവരുടെ വീടുകളും കടകളും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും  ജയ്ശ്രീറാം മുഴക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇവിടെക്കിടന്ന് ഇല്ലാതാവുക, അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോവുക എന്ന ഭീഷണിയാണ് അക്രമികള്‍ ഉയര്‍ത്തിയത്. അക്രമികള്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ അനുവാദംനല്‍കി പൊലീസ് നിശബ്ദകാഴ്ച്ചക്കാരായി"- കത്തിൽ ഇടത് എംപിമാർ ചൂണ്ടിക്കാട്ടി.

Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More