LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെജ്രിവാൾ അനുമതി നൽകി: കനയ്യ കുമാറിനെ രാജ്യദ്രോഹക്കേസിൽ വിചാരണ ചെയ്യും

2016-ലെ ജെഎൻയു രാജ്യദ്രോഹക്കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ ഉൾപ്പെടെയുള്ള മുൻ വിദ്യാർത്ഥികളെ വിചാരണ ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകി. യൂണിവേഴ്‌സിറ്റിയിൽ നടന്ന അഫ്‌സൽ ഗുരു അനുസ്മരണ പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നാണ് കേസ്. കനയ്യ കുമാറിനെ കൂടാതെ അനിർഭൻ ഭട്ടാചാര്യ, ഉമർ ഖാലിദ് എന്നീ വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ഡൽഹി സർക്കാർ ഇതുവരെ നൽകിയിരുന്നില്ല. അതൊടെ കേസിന്റെ നടപടിക്രമങ്ങൾ നിലച്ചിരിക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ദില്ലിയിലെ ആം ആദ്മി സർക്കാർ വിചാരണാനുമതി നൽകുകയായിരുന്നു. ബിജെപി ചേരിയിലേക്ക് ആം ആദ്മി പാർട്ടി നീങ്ങുമെന്ന ചില പ്രതിപക്ഷ പാർട്ടികളുടെ ആരോപണം കൂടുതൽ ബലപ്പെടുത്തുന്ന നടപടിയായി ഇത് വിലയിരുത്തപ്പെടുന്നു. കെജ്രിവാൾ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച മതനിരപക്ഷവാദികളെ നിരാശപ്പെടുത്തുന്ന തീരുമാനമാണ് ഇതെന്ന് സിപിഐ രാജ്യസഭാ അംഗം ബിനോയ് വിശ്വം പ്രതികരിച്ചു.

അതേസമയം, 2016 ഫെബ്രുവരി ഒമ്പതിന്, അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ കനയ്യ അടക്കമുള്ളവര്‍ പങ്കെടുത്തതിന് യാതൊരു തെളിവും ഹാജരാക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യദ്രോഹക്കുറ്റത്തിന് പുറമേ ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ ചമയ്‌ക്കലും ഉൾപ്പെടെ എട്ടു കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More