LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണം-എം.എം.ലോറന്‍സ്

കൊച്ചി: ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഎമ്മിന്‍റെ  മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. കമ്യുണിസ്റ്റ്പാര്‍ട്ടികള്‍ ഭിന്നിച്ചു നില്ക്കാ‍തെ ഇനിയെങ്കിലും ഒന്നിക്കാന്‍ തയാറാവണം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം. കമ്മ്യുണിസ്റ്റുകാര്‍ ഒന്നിച്ചു നിന്നാലെ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂവെന്നും  എം.എം.ലോറന്‍സ് പറഞ്ഞു. 'ഇടപ്പള്ളി പൊലിസ് സ്റ്റേഷന്‍' അക്രമത്തിന്‍റെ 70 -ാം വാര്‍ഷികാചരണത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച 'തിരിഞ്ഞു നോക്കുമ്പോള്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.എം.ലോറന്‍സ്. 

'ഇന്നു ഞാന്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം, ആര്‍എസ്‌പി നേതാവായിരുന്ന പ്രാക്കുളം ഭാസിയാണ്. ഏറണാകുളത്ത് ഭാസി നടത്തിയിരുന്ന ഹോട്ടലില്‍ വെച്ചു പോലീസുകാര്‍ ഞങ്ങള്‍ക്കെതിരെ നടത്തിയ ഗൂഡാലോചന  അദ്ദേഹം കേട്ടില്ലായിരുന്നുവെങ്കില്‍ പൊലിസ് അന്ന് ഞങ്ങളെ അപായപ്പെടുത്തുമായിരുന്നു'- എം.എം ലോറന്‍സ് ഓര്‍മ്മകള്‍ പങ്കുവെച്ചു.  'എന്നെയും കെ.സി.മാത്യുവിനെയും മര്‍ദ്ദിച്ചവശരാക്കിയ പൊലിസ് വൈകീട്ട് ആഘോഷിക്കാന്‍ കൂടിയ നേരത്താണ് ഞങ്ങളെ കൊന്ന് ഉപേക്ഷിക്കുന്ന കാര്യം അവര്‍ സംസാരിക്കുന്നത് ഭാസി കേള്‍ക്കാനിടവന്നത്. ഭാസിയുടെ സ്വാധീനത്തിനു വഴങ്ങിയാണ് പോലീസുകാര്‍ പദ്ധതി ഉപേക്ഷിച്ചത്. സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തിയ അക്രമത്തില്‍  ഇന്നും യാതൊരു ദു:ഖവും തോന്നുന്നില്ല.''- ലോറന്‍സ് പറഞ്ഞു.

മനുഷ്യന് യാതൊരു വിലയുമില്ലാത്ത കാലത്താണ് നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം  കാലത്തിന്‍റെ ആവശ്യമാണെന്നും എം.എം.ലോറന്‍സ് കൂട്ടിച്ചേര്‍ത്തു. നവോഥാന സാംസ്കാരിക കേന്ദ്രമാണ് ഏറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയറ്റര്‍ ഹാളില്‍ നടന്ന ഇടപ്പള്ളി പൊലിസ് സ്റ്റേഷന്‍ വാര്ഷികാചരണ പരിപാടി സംഘടിപ്പിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ മക്കള്‍,അന്ന് പൊലിസ് പൊലിസ് സ്റ്റേഷനില്‍ ജോലിചെയ്തിരുന്നവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രൊഫ. എം.കെ.സാനു, അഡ്വ.തമ്പാന്‍ തോമസ്‌, എന്‍.എം.പിയേഴ്സണ്‍, സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More