LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപിന്റെ പെന്‍സില്‍വേനിയയിലെ കേസും തളളി യു.എസ് അപ്പീല്‍ കോടതി

പെന്‍സില്‍വാനിയ: തെരഞ്ഞെടുപ്പ് ഫലങ്ങളെ വെല്ലുവിളിച്ചുകൊണ്ടുളള ട്രംപിന്റെ പെന്‍സില്‍വാനിയയിലെ കേസും നിരസിച്ച് യുഎസ് അപ്പീല്‍ കോടതി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാനാണ് ട്രംപ് പെന്‍സില്‍വാനിയയടക്കമുളള സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിയാരോപിച്ച് ഹര്‍ജി നല്‍കിയത്.

ഫിലാഡല്‍ഫിയയിലെ ഒരു ഫെഡറല്‍ അപ്പീല്‍ കോടതി വെളളിയാഴ്ച്ച ട്രംപിന്റെ ഹര്‍ജി നിരസിച്ചു. തെളിവുകളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ട്രംപ് പക്ഷം ആരോപിക്കുന്നതെന്ന് കോടതി കണ്ടെത്തി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളാണ് നമ്മുടെ ജനാധിപത്യ രാജ്യത്ത് നടത്തുന്നത്, എന്നാല്‍ തെരഞ്ഞെടുപ്പില്‍ അന്യായം നടന്നുവെന്നുളള ആരോപണം ഗുരുതരമായ ഒന്നാണ്. പക്ഷേ അന്യായം എന്നു പറയുന്നതുകൊണ്ടുമാത്രം അത് അന്യായമാവില്ല, അതിനുളള തെളിവുകള്‍ ആവശ്യമാണ്. ട്രംപ് പക്ഷത്തിന്റെ പക്കല്‍ അത്തരം തെളിവുകളില്ല എന്ന് മൂന്നംഗ ബെഞ്ച് വിലയിരുത്തി.

മെയില്‍ ഇന്‍ ബാലറ്റുകളില്‍ ക്രമക്കേട് ആരോപിച്ച് നവംബര്‍ മാസം ആദ്യം പെന്‍സില്‍വാനിയയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. നവംബര്‍ 21ന് ആ കേസും കോടതി തളളിയിരുന്നു. യാതൊരു തെളിവുമില്ലാതെ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More