LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രശാന്ത് ഭൂഷണെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന്  അറ്റോര്‍ണി ജനറല്‍. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ടെയ്ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്റ്റര്‍ നല്‍കിയതിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഭൂഷണെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നത് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ നിരസിച്ചു. സംഭവത്തില്‍ പ്രശാന്ത് ഭൂഷന്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെക്കുറിച്ചുളള പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് തീര്‍ത്തും അനാവശ്യവും അനുചിതവും നിയമപരമായ അടിത്തറയില്ലാത്തതുമാണെന്ന് വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചതിനാല്‍ നിയമനടപടികള്‍ വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു അറ്റോര്‍ണി ജനറല്‍. രാജ്യത്തെ ചീഫ് ജസ്റ്റിസ് ഏറ്റവും ഉയര്‍ന്ന പദവിയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹത്തെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  അര്‍ഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ചീഫ് ജസ്റ്റിസ് സന്ദര്‍ശിച്ച സ്ഥലം മാവോയിസ്റ്റ് ആക്രമണ സാധ്യതയുളളതായിരുന്നു അതിനാലാണ് അദ്ദേഹത്തിന് ഹെലികോപ്പ്റ്റര്‍ ഒരുക്കിയതെന്നും കെകെ വേണുഗോപാല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനും മറ്റ് ജസ്റ്റിസുമാര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. ഭൂഷണ്‍ ശിക്ഷയായി ഒരു രൂപ പിഴയടയ്ക്കുകയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More