LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ ജോ ബൈഡനു പരിക്ക്

വില്‍മിങ്ടണ്‍: വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ ജോ ബൈഡനു പരിക്ക്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈഡന്‍ തന്റെ വളര്‍ത്തുനായകളിലൊന്നുമായി കളിക്കുന്നതിനിടെയാണ് വലതുകാലിന് പരിക്കേല്‍ക്കുന്നത്. ആഴ്ച്ചകളോളം ബൂട്ട് ധരിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍മാരുടെ നിര്‍ദേശം. ശനിയാഴ്ച്ച പരിക്കേറ്റ ബൈഡന്‍ ഞായറാഴ്ച്ചയാണ് നെവാര്‍ക്കിലെ  ഓര്‍ത്തോപീഡിസ്റ്റിനെ സന്ദര്‍ശിക്കുന്നത്.

പ്രാരംഭഘട്ടത്തില്‍ എടുത്ത എക്‌സ്‌റേയില്‍ ഒടിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ വിശദമായ പരിശോധനയില്‍ വലതുകാലിന്റെ രണ്ടു ചെറിയ അസ്ഥികളില്‍ ഒടിവുകള്‍ കണ്ടെത്തുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റാവുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാവും ജോ ബൈഡന്‍. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ തന്റെ പ്രായത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ ബൈഡന്‍ പലപ്പോഴും തളളിക്കളഞ്ഞിരുന്നു.ബൈഡന് രണ്ട് വളര്‍ത്തുനായ്ക്കളാണുളളത്. അവയെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്നും ഒരു പൂച്ചയെ പുതുതായി വാങ്ങാന്‍ പദ്ധതിയുണ്ടെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തന്റെ കൊളസ്‌ട്രോള്‍ ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്താനായുളള മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണെന്നും പ്രസിഡന്റിന്റെ ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കാന്‍ യോഗ്യനുമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.


Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More