LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വികെ ഇബ്രാംഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോടതിയുടെ നിർദ്ദേശ പ്രകാരം ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്.  ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ കസ്റ്ഡിയിൽ വിടണമെന്ന വിജിലൻസ് ആവശ്യം കോടതി തള്ളിയിരുന്നു. അതേ സമയം ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകുകയായിരുന്നു. കർശന നിബന്ധനകളോടെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുള്ള എറണാകുളം ലേക് ഷോർ ആശുപത്രിയിൽ എത്തി  30 ന് ചോദ്യം ചെയ്യാനാണ് അനുമതി നൽകുകയായിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് 7 ഇന നിർദ്ദേശങ്ങൾ കോടതി നൽകിയിട്ടുണ്ട്. മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കരുത്, ഒരു മണിക്കൂർ ചോദ്യം ചെയ്താൽ 15 മിനുട്ട് വിശ്രമം അനുദിക്കണം, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണം തുടങ്ങിയ നിബന്ധനകളാണ് വിജിലൻസിന് നൽകിയിരിക്കുന്നത്. 

കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടികൾ എടുത്തത്. ഇബ്രാഹിം കുഞ്ഞിന് ചികത്സ വേണമെന്ന്  മെഡിക്കൽ ബോർഡ് റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞ് അർബുദത്തിന് ചികിത്സയിലാണെന്നും കസ്റ്റഡിയിൽ വിട്ടാൽ അണുബാധക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ട് പരി​ഗണിച്ച് ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടാവുന്ന ആരോ​ഗ്യ സ്ഥിതിയിൽ അല്ലെന്ന് കോടതി വിലയിരുത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. അർബുദ രോ​ഗത്തിന് ഈ മാസം 19 ന് ഇബ്രാഹിം കുഞ്ഞ് കീമോ തെറാപ്പി എടുത്തിരുന്നു. അടുത്ത മാസം വീണ്ടും കീമോ തെറാപ്പി വേണമെന്നും റിപ്പോർട്ടിലുണ്ട്. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സ തുടരുകയാണെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി.  അതേ സമയം ഇബ്രാഹിം കുഞ്ഞിനെ  സ്വകാര്യ ആശുപത്രിയിൽ നിന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. 

പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാ​ഹിം കുഞ്ഞിനെ ഈ മാസം 18 നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.  ഇബ്രാഹിം കു‍ഞ്ഞ് ചികിത്സയിലുള്ള എറണാകളും ലേക് ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.  രാവിലെ ഇബ്രാംഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു.  എട്ടരയോടെയാണ് വിജിലൻസ് സംഘം വീട്ടിൽ എത്തിയത്.  അതേ സമയം വീട്ടിൽ ഇബ്രാഹിം കുഞ്ഞിനെ കണ്ടെത്താനായില്ല. ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യമാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്ന വിവരമാണ് വിജിലൻസിനെ ഇവർ അറിയിച്ചു. വനിതാ പൊലീസിനെ വീട്ടിൽ എത്തിച്ച് വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തം​ഗ സംഘമാണ് വീട്ടിൽ പരിശോധനക്ക് എത്തിയത്. 

പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയായ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ  കഴിഞ്ഞ ഫെബ്രുവരിയിൽ ​ഗവർണർ അനുമതി നൽകിയിരുന്നു. അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് ഗവർണർ അനുമതി നൽകിയത്.  പാലാരിവട്ടം പാലം  നിര്‍മ്മാണവുമായി  ബന്ധപ്പെട്ട്  കരാറുകാര്‍ക്ക് ചട്ടവിരുദ്ധമായി മുന്‍‌കൂര്‍ പണം നല്‍കിയതിൽ അഴിമതിയുണ്ടെന്ന കേസിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതിചേർത്തത്.  ഇതേ കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ്,  തനിക്കിതില്‍ പങ്കില്ലെന്നും ,അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു.  ടി ഒ സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വി കെ ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിചേർത്തത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More