LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രിട്ടീഷ്‌ അക്കാദമി ഓഫ് ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ആര്‍ട്സ് ഇന്ത്യന്‍ അംബാസിഡറായി എ ആര്‍ റഹ്മാന്‍

മുംബൈ: ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്ട്‌സ് (ബാഫ്റ്റ) ബ്രേക്ക്ത്രൂ ഇനിഷ്യേറ്റീവ് ഇന്ത്യന്‍ അംബാസിഡറായി എ.ആര്‍. റഹ്മാന്‍. നെറ്റ്ഫളിക്‌സിന്റെ പിന്തുണയോടെ ഇന്ത്യയിലെ സിനിമ, ടെലിവിഷന്‍, ഗെയിം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം.

രാജ്യത്തെ കലാകാരന്‍മാരെ കണ്ടെത്തുന്നതിനായി ബാഫ്റ്റയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. ലോകപ്രശസ്തമായ സംഘടനയുടെ പിന്തുണ മാത്രമല്ല, ലോകമെമ്പാടുമുളള പ്രതിഭാധനരായ കലാകാരന്‍മാരുമായി ബന്ധം സ്ഥാപിക്കാനും  നല്ലൊരു അവസരമാണ് ഇത്. ബാഫ്റ്റയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നും എ ആര്‍ റഹ്മാന്‍ പറഞ്ഞു. ബാഫ്റ്റയിലേക്ക് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിക്കുന്നുണ്ട്. പുതിയ പ്രതിഭകളെ തിരിച്ചറിയാനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനും എ അര്‍ റഹ്മാനു കഴിയുമെന്ന് അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ബാഫ്റ്റ ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ ബെറി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഹിന്ദി, തമിഴ് , തെലുങ്ക് എന്നീ ഭാഷകളിലാണ് ബാഫ്റ്റ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാഫ്റ്റ ബ്രേക്ക്ത്രു ഇന്ത്യയുടെ ഭാഗമായി ബ്രിട്ടീഷ്, ഇന്ത്യന്‍ സിനിമാ വിദഗ്ദരുടെ ജൂറി ഇന്ത്യയില്‍ നിന്നുളള അഞ്ച് പ്രതിഭകളെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മെന്ററിംഗ് നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് വണ്‍-ടു-വണ്‍ മെന്ററിംഗ് ,ആഗോള നെറ്റ് വര്‍ക്കിലേക്കുളള അവസരങ്ങള്‍, 12 മാസത്തേക്ക് ബാഫ്റ്റയുടെ ഇവന്റുകളിലേക്കും സ്‌ക്രീനിങ്ങുകളിലേക്കും സൗജന്യ പ്രവേശനം. പൂര്‍ണ്ണമായ  ബാഫ്റ്റ അംഗത്വം എന്നിവ ലഭിക്കും.

Contact the author

National Desk