LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചാവേറാക്രമണം: 30 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ചാവേർ ബോംബാക്രമണത്തിൽ 30 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇരുപത്തിനാല് പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാൻ സുരക്ഷാ സേനയുടെ വിഭാഗമായ പബ്ലിക് പ്രൊട്ടക്ഷൻ ഫോഴ്‌സിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

ആക്രമണമുണ്ടായ സ്ഥലത്തിനു ചുറ്റുമുള്ള നിരവധി വീടുകള്‍ തകര്‍ന്നു. അവിടെ കൂടുതല്‍ ആളപായമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറി തലസ്ഥാനമായ ദോഹയിൽ വെച്ച് താലിബാനും അഫ്ഘാന്‍ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ നടന്നിട്ടും അഫ്ഘാനിസ്ഥാനില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി കാർ ബോംബാക്രമണങ്ങൾ നടക്കുന്നുണ്ട്. കിഴക്കൻ പ്രവിശ്യയായ സാബൂളിൽ ഞായറാഴ്ച നടന്ന മറ്റൊരു ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയൻ ഒരു കാർ ബോംബ് സ്ഫോടനം നടന്നതായി സ്ഥിരീകരിച്ചെങ്കിലും, ലക്ഷ്യത്തെക്കുറിച്ചോ അപകടത്തിൽപ്പെട്ടവരെക്കുറിച്ചോ അദ്ദേഹം കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More