LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുടിയേറ്റക്കാരെ തടയാനുള്ള ട്രംപിന്റെ വിസാ നിയന്ത്രണം കോടതി തടഞ്ഞു

വാഷിംഗ്‌ടണ്‍: കുടിയേറ്റക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ യു എസ് പ്രസിഡന്റ് ഡോണല്‍ ട്രംപ് നടപ്പാക്കിയ ഭരണ പരിഷക്കാരങ്ങളില്‍ പ്രധാനപ്പെട്ട എച്ച് -1 ബി വിസാ നിയന്ത്രണം യു എസ് കോടതി തടഞ്ഞു. ഈ മാസം 7 ന് നിലവില്‍ വരും വിധം നടപ്പാക്കാനിരുന്ന വിസാ നിയന്ത്രണമാണ് വടക്കന്‍ കാലിഫോര്‍ണിയയിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതി തടഞ്ഞത്.

അമേരിക്കന്‍ കമ്പനികള്‍ എച്ച് -1 ബി വിസാ പ്രകാരം വിദേശത്തു ജോലിക്കാരെ കൊണ്ടുവരുന്ന പക്ഷം കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന് വ്യവസ്ഥപ്പെടുത്തുന്നതാണ് ഈ മാസം നടപ്പാക്കാനിരുന്ന എച്ച് -1 ബി വിസാ നിയന്ത്രണ നിയമം. ഇത് നടപ്പാക്കുന്നത് വഴി അമേരിക്കന്‍ കമ്പനികള്‍ ചെലവ് താങ്ങാനാവാതെ വിദേശ ജോലിക്കാരെ കൊണ്ടുവരുന്നതില്‍ നിയന്ത്രനമേര്‍പ്പെടുത്തും എന്നായിരുന്നു ഡോണല്‍ ട്രംപ് സര്‍ക്കാരിന്റെ നിഗമനം. ഇതിലൂടെ കുടിയേറ്റക്കാരെ നിയന്ത്രിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടി. ഈ കണക്കുക്കൂട്ടലുകള്‍ക്കാണ് ഇപ്പോള്‍ കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റിരിക്കുന്നത്. 

കൊവിഡ്‌ കാരണമുള്ള തൊഴിലില്ലായ്മ എച്ച് -1 ബി വിസ സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്താനുള്ള മതിയായ കാരണമല്ലെന്ന് വടക്കന്‍ കാലിഫോര്‍ണിയയിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജെഫ്രി വൈറ്റ് തന്റെ ഉത്തരവില്‍ വ്യക്തമാക്കി.

എച്ച് -1 ബി വിസയുള്ള ആറു ലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി ജോലിയെടുക്കുന്നുണ്ട്. ഇവരില്‍ ഏറിയ പങ്കും ഇന്ത്യാക്കാരും ചൈനീസ്‌ പൌരന്മാരുമാണ്. പുതിയ കോടതി വിധി അവര്‍ക്ക് ആശ്വാസം പകരുന്നതാണ്.

അമേരിക്കയിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ്‌, ഗൂഗിള്‍, ഫേസ് ബുക്ക്‌, സ്റ്റാന്‍ഫോഡ് യുണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളുമാണ് ഡോണല്‍ ട്രംപിന്‍റെ എച്ച് -1 ബി വിസാ നിയന്ത്രണ നടപടിക്കെതിരെ യു എസ് കോടതിയെ സമീപിച്ചത്.

 പ്രതിവര്‍ഷം അമേരിക്ക 85,000 പുതിയ  എച്ച് -1 ബി വിസകളാണ് വിദേശി ഉദ്യോഗാര്‍ഥികള്‍ക്കായി അനുവദിക്കുന്നത്. ഇതില്‍ ഏകദേശം 70 ശതമാനവും ഇന്ത്യന്‍ കുടിയേറ്റക്കാരാണ് നേടിയിരുന്നത്. ഇക്കാരണത്താല്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരേയും അമേരിക്കന്‍ ജോബ്‌ വിസ പ്രതീക്ഷിച്ചിചിരിക്കുന്നവരെയും പ്രത്യക്ഷത്തില്‍ ബാധിക്കുമായിരുന്ന നിയമ ഭേദഗതിയാണ് ഇപ്പോള്‍ യു എസ് ഡിസ്ട്രിക്റ്റ് കോടതി തടഞ്ഞത്.

Contact the author

international

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More