LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സി. എം. രവീന്ദ്രന് മൂന്നാം തവണയും ഇ.ഡിയുടെ നോട്ടീസ്; ഡിസംബർ 10ന് ഹാജരാകണം

മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്. ഡിസംബർ 10 ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഇത് മൂന്നാം തവണയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.എം.രവീന്ദ്രന് ഇ.ഡി.നോട്ടീസ് നല്‍കുന്നത്. ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ രവീന്ദ്രന്‍ കോവിഡ് ബാധിതനായിരുന്നു. രണ്ടാം തവണ നോട്ടീസ് നല്‍കിയ സമയത്ത് അദ്ദേഹം കോവിഡാനന്തര ചികിത്സയിലുമായിരുന്നു.

ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടിയിരുന്നു. ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാൻ മൊഴിയെടുക്കാൻ ഇ.ഡി വിളിപ്പിക്കുന്നത്.  എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് നടപടി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നേരത്തെ, രവീന്ദ്രനുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെയും ഭാര്യയുടേയും സ്വത്തുവിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ജനറല്‍മാരോട് അടിയന്തരമായി വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More