LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യു എസ് - ജര്‍മ്മന്‍ സംയുക്ത കൊവിഡ്‌ വാക്സിന്‍ വിതരണത്തിനൊരുങ്ങി

ലണ്ടന്‍: അമേരിക്കന്‍ - ജര്‍മ്മന്‍ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ച കൊവിഡ്‌ വാക്സിന്‍ ബ്രിട്ടനിലാണ് ആദ്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്. ബ്രിട്ടന്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. 95 ശതാമാനം സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇപ്പോള്‍ വിതരണത്തിനൊരുങ്ങുന്ന വാക്സിന്‍ കുത്തിവെപ്പ് എന്നാണ് പലവട്ടങ്ങളിലായി നടന്ന പരീക്ഷണ ഘട്ടങ്ങള്‍ തെളിയിച്ചത് എന്ന് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിന്‍ ഔഷധ നിര്‍മ്മാണ മേഖലയിലെ ഏറ്റവും പ്രമുഖ കമ്പനിയായ ഫൈസര്‍, ജര്‍മ്മനിയില്‍ ഈ മേഖലയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കമ്പനിയായ ബയോണ്‍ ടെക് എന്നിവര്‍ ചേര്‍ന്നാണ് നീണ്ടകാല പരീക്ഷണങ്ങളിലൂടെ കൊവിഡ്‌ വാക്സിന്‍ കണ്ടെത്തി, ഉത്പാദിപ്പിച്ചത്. 

ഇപ്പോള്‍ വികസിപ്പിച്ചെടുത്ത വാക്സിന്‍ പ്രായ ഭേദമന്യേ എല്ലാവരിലും ഉപയോഗിക്കാന്‍ കഴിയുമെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ബ്രിട്ടന്‍ തങ്ങളുടെ രാജ്യത്ത് ഈ കുത്തിവേപ്പിന് അനുമതി നല്‍കിയത്. ഏതെങ്കിലും ഒരു വാക്സിന്‍ പ്രയോഗത്തിന് ഔദ്യോഗികമായിത്തന്നെ തയാറാകുന്ന ലോകത്തെ ആദ്യ രാജ്യമാണ് ബ്രിട്ടന്‍. മെഡിസിന്‍ ആന്‍ഡ്‌ ഹെല്‍ത്ത് കെയര്‍ പ്രോഡക്റ്റ് (എം എച്ച് ആര്‍ എ) യുടെ സര്‍ട്ടിഫിക്കറ്റും അമേരിക്കന്‍ - ജര്‍മ്മന്‍ സംയുക്ത വാക്സിന് ലഭിച്ചിട്ടുണ്ട്.

പല രാജ്യങ്ങളിലെയും പ്രമുഖ കമ്പനികളും പൊതുമേഖലാ മരുന്ന് കമ്പനികളും നടത്തിക്കൊണ്ടിരിക്കുന്ന കൊവിഡ്‌ വാക്സിന്‍ പരീക്ഷണം അന്തിമ ഘട്ടങ്ങളിലാണ്. ഇന്ത്യയിലും ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞ വാക്സിന്‍ പരീക്ഷണങ്ങള്‍ അന്തിമ ഫലത്തോട് അടുത്തിരിക്കുകയാണ്. ഉടന്‍ തന്നെ അത് ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യയുടെയും ബെല്ജിയത്തിന്റെയും വാക്സിന്‍ വിതരണത്തിന് സജ്ജമാകാന്‍ ഔദ്യോഗികമായ കടമ്പകള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍.

കൊവിഡ്‌ വാക്സിന്‍ വിതരണം മുന്‍ഗണനാ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള രോഗികള്‍ക്കും വൃദ്ധര്‍ക്കും ഗര്‍ഭിണികള്‍ക്കും 50 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കുമാണ് ആദ്യഘട്ട വിതരണത്തില്‍ മുന്‍ഗണന നല്‍കുക. ഇതിനിടെ കൊവിഡ്‌ വാക്സിന്‍ ഉദ്പാടക രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ കൊവിഡ്‌ വാക്സിന്‍ എത്തിക്കാന്‍ ലോകാരോഗ്യ സംഘടന ശ്രമം ആരംഭിച്ചിട്ടുണ്ട്.

Contact the author

internatinal

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More