LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ 8 ന് ഭാരത്‌ ബന്ദ് ഇല്ല - എളമരം കരീം

കോഴിക്കോട്: കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി അടുത്ത ചൊവ്വാഴ്ച (ഈ മാസം 8 ന്) സമര സമിതി  പ്രഖ്യാപിച്ച ഭാരത ബന്ദില്‍ കേരളം പങ്കെടുക്കില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഭാരത്‌ ബന്ദില്‍ നിന്ന് സംസ്ഥാന വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത് എന്നും എളമരം കരീം എം പി പറഞ്ഞു. ജനജീവിതം സ്തംഭിക്കുന്ന സാഹചര്യമുണ്ടായാല്‍ അത്  തെരെഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിനെ ബധിക്കും എന്നാ കാരണത്താലാണ് ഭാരത്‌ ബന്ദില്‍ നിന്ന് വിട്ടു നില്ക്കു‍ന്നത് എന്നും അദ്ദേഹം അറിയിച്ചു. തൊഴിലാളി സംഘടനകളുടെ സംയുക്ത ഫോറമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

എന്നാല്‍ കര്‍ഷക പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് കര്‍ഷക സമരത്തിന്  ഐക്യദാര്‍ഢൃം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടത്തുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. 

അതേസമയം കര്‍ഷക പ്രക്ഷോഭം 9-ാം ദിനത്തിലും ശക്തമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നേതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ നേതാക്കളുമായി  നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുന്നത്. കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും പുതുതായി നടപ്പിലാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കുമോ എന്ന തീരുമാനമാണ് അറിയിക്കേണ്ടത് എന്ന് സമരക്കാര്‍ സര്‍ക്കാരിനെ അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാര്‍ഷിക നിയമം പിന്‍വലിച്ച് കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകാത്ത പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്നും അടുത്ത ചൊവ്വാഴ്ച (ഈ മാസം 8 ന്) ഭാരത്‌ ബന്ദ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ അടിയന്തിരമായി സമര സമിതി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. സമരം എങ്ങനെയെങ്കിലും ഒതുതീര്‍ക്കുക എന്ന നിലയിലേക്ക് സര്‍ക്കാര്‍ അയഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More