LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാബസാഹേബ് അംബേദ്കർ: ജനാധിപത്യത്തിന്റെ ചരിത്ര ജീവിതം - കെ. എസ്. മാധവന്‍

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നതും വീണ്ടെടുക്കപ്പെടുന്നതുമായ ഒരു ദേശിയ നേതാവും രാഷ്ട്രിയ ചിന്തകനും ദാർശനികനുമാണ് ബാബസാഹെബ് അംബേദ്ക്കർ. ജനാധിപത്യത്തെ തുല്യനീതിയുമായി ബന്ധിപ്പിക്കുകയും സാമൂഹിക ജനാധിപത്യത്തിൽ നിലനിൽക്കുന്ന സാഹോദര്യ ജീവിതത്തിലൂടെ മാത്രമെ രാഷ്ട്രിയ ജനാധിപത്യത്തിന് അതിജീവിക്കാൻ കഴിയു എന്ന് ഏഴ് ദശാബ്ദങ്ങൾക്ക് മുന്നെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ തത്വചിന്താ വിചാരമാണ് അംബേദ്കറെ ആധുനിക ജനാധിപത്യ ചിന്തയുടെ കേന്ദ്രത്തിൽ സ്ഥാനപ്പെടുത്തുന്നതിൻ്റെ പ്രധാന കാരണം.

തുല്യത എന്നത് ഒരു തത്വം എന്നതിലുപരി ജനാധിപത്യ സാഹോദര്യ ജീവിതത്തിൻ്റെ അടിത്തറയാക്കിയതിനാലാണ് അംബേദ്കർ ചിന്തയിൽ ജനാധിപത്യം സമൂഹത്തിൽ തുല്യനീതി സ്ഥാപിച്ചെടുക്കുന്ന രാഷ്ട്രിയ പ്രയോഗമായി മാറുന്നത്. സാമൂഹിക ജീവിതത്തിൽ നിന്നും മുറിഞ്ഞുമാറിനില്ക്കുന്ന കേവലം ഒരു ഭരണ രൂപമായി അംബേദ്കർ ജനാധിപത്യത്തെ വിലയിരുത്തിയിട്ടില്ല. രാഷ്ട്രിയ ജനാധിപത്യം മനുഷ്യരെ തുല്യതയിൽ പുനർനിർമ്മിക്കുന്നത് അധികാര വ്യവസ്ഥയെ ആധുനിക ദേശ രാഷ്ട്രമായി പുനക്രമികരിച്ചു കൊണ്ടാണ് ഭരണഘടന ജനാധിപത്യ റിപ്പബ്ളിക്കായി തീരുന്നതോടെയാണ്.തുല്യ പൗരത്വ സങ്കല്പത്തിലൂടെ നിയമപരമായ തുല്യതയെ അടിസ്ഥാനപ്പെടുത്തി ആധുനിക മനുഷ്യരെ പൗരജനതയായി നിർവ്വചിക്കുന്നത്. സാമൂഹികവും സാമ്പത്തീകവും സാംസ്കാരികവുമായ അസമത്ത വ്യവസ്ഥിതിയിൽ നൂറ്റാണ്ടുകളായി നിലനിന്ന ഇന്ത്യൻ സമൂഹത്തെ ഒരു ദേശിയ ജനതയായി നിർവ്വചിക്കാൻ അസമത്വത്തെ (inequality) തരം തിരിച്ച ചരിത്രപരമായ അസമത്ത [graded inequality] വ്യവസ്ഥയായി സ്ഥാനപ്പെടുത്തിയാണ് അംബേദ്ക്കർ സ്വാതന്ത്ര്യത്തെയും തുല്യതയെയും നിർവ്വചിക്കുന്നത്.

ബ്രാഹ്മണ്യ ആശയ മണ്ഡലവും ജാതി ജീവിതവും തകർക്കപ്പെട്ടെങ്കിൽ മാത്രമെ ദേശിയത സാഹോദര്യ ജീവിത ബോധ്യവും ജനാധിപത്യം തുല്യതയിൽ ഊന്നുന്ന പങ്കാളിത്ത ജീവിതമാകകയുള്ളൂ

അസമത്വത്തെ അംബേദ്ക്കർ ഒരു വിശകലന സംവർഗമായി നിരൂപിക്കുന്നത് ഇന്ത്യക്കാരെ ഒരു ദേശിയ ജനതയായി നിർവ്വചിക്കാനും സമതയും ജനതയും രൂപപ്പെടുന്ന പ്രക്രിയയിൽ സാഹോദര്യ ജീവിതക്രമമായി ജനാധിപത്യത്തെ ഇന്ത്യൻ പരിസരത്തിൽ അം ബേദ്ക്കർ പുനർ നിർവ്വചിക്കുന്നു. കൊളോണിയൽ വിരുദ്ധദേശിയതയിലൂടെ ഉണ്ടായി വരുന്ന ദേശിയ ജനത എന്ന സങ്കല്പത്തിലേക്ക് തുല്യതയും സാഹോദര്യവും നീതിയും  ഉൾവഹിച്ചുകൊണ്ട് തുല്യ പൗരത്വത്തെ സാമൂഹികമായും നൈ തീകമായും അംബേദ്ക്കർ നിർവ്വചിച്ചു. മുഖ്യധാര വരേണ്യ ദേശിയതയുടെ ബ്രാഹ്മണ്യ മൂല്യ മണ്ഡലത്തെ അപനിർമ്മിക്കാൻ പ്രധാനമായും അംബേദ്ക്കർ ദേശിയ ത സങ്കല്പത്തിലേക്ക് ഉൾച്ചേർത്തത് ജനതയും ജനാധിപത്യവും നീതിയും തുല്യതയുടെ മേൽ സ്ഥാപിച്ചെടുക്കുന്ന പൗരത്വ സങ്കല്പവുമാണ്. 

ഒന്നാമതായി ജാതി ജീവിതത്തിലും  സ്ത്രീവിരുദ്ധ ബ്രാഹ്മണ്യ പുരുഷാധിപത്യത്തിലും വർണ്ണ ബോധ്യത്തിലും ശുദ്ധി വരേണ്യതയിലും ബ്രാഹ്മണ്യ ജീവിത മൂല്യങ്ങൾ കോയ്മ സ്ഥാപിച്ച ഇന്ത്യൻ സമൂഹത്തിന് തുല്യതയിലും തുല്യ നീതിയിലും അടിസ്ഥാമാക്കി ഒരു ദേശിയ ജനത ആകാൻ കഴിയുമൊ എന്നതാണ് അംബേദ്ക്കർ ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിൻ്റെ യുള്ളിൽ വിധ്വംസകമായി ഉന്നയിക്കുന്ന പ്രധാന രാഷ്ട്രിയ നൈതിക  പ്രശ്നം. ഇന്ത്യക്കാർക്ക് സാഹോദര്യ ജീവിതത്തിൽ നിലനിനിൽക്കുന്ന തുല്യ പൗരത്വ ബോധമുളള ഒരു ദേശിയ ജനതയാകണമെങ്കിൽ തുല്യതയെ അംഗികരിക്കാത്ത ജാതി വ്യവസ്ഥയെയും അതിനെ ധാർമ്മികമായും സാമൂഹികമായും സാധുകരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ബ്രാഹ്മണ്യ ഹിന്ദു ജീവിതം നശിക്കണം. ബ്രാഹ്മണ്യ ആശയ മണ്ഡലവും ജാതി ജീവിതവും തകർക്കപ്പെട്ടെങ്കിൽ മാത്രമെ ദേശിയത സാഹോദര്യ ജീവിത ബോധ്യവും ജനാധിപത്യം തുല്യതയിൽ ഊന്നുന്ന പങ്കാളിത്ത ജീവിതമാകകയുള്ളൂ. അതിനായി മതപരമായി സാമൂഹിക അസമത്തത്തെയും അടിച്ചമർത്തൽ ചൂഷണക്രമത്തെയും ന്യായികരിക്കുകയും സാംസ്കാരിക ഹിംസയായി പ്രതീകാത്മക വ്യവസ്ഥയായി നിലനില്ക്കുന്ന ഹിന്ദുത്വബ്രാന്മണ്യ ജാതി ജീവിതം തകർക്കുക എന്നതാണ് അംബേദ്ക്കർ ചിന്തയുടെ അടിത്തറ.

സമത്വത്തെയും ജാതി വിരുദ്ധ ജനാധിത്വ ജീവിതത്തെയും സാഹോദര്യത്തെയും സാമൂഹിക ജനാധിപത്യത്തിൽ നിർമ്മിക്കപ്പെടേണ്ടതായിട്ടാണ് അംബേദ്കർ സ്ഥാനപ്പെടുത്തുന്നത്

തുല്യതയും സാമൂഹിക ജനാധിപത്യവും മുന്നോട്ട് വയ്ക്കുന്ന ജനത എന്ന സങ്കല്പം എങ്കിൽ മാത്രമെ നിർമ്മിക്കപ്പെടുകയുള്ളു. ഇവിടെ ജാതി നശീകരണ ദേശിയ പ്രസ്ഥാനവും ജാതിവിരുദ്ധ ജനാധിപത്യവും ദേശിയ ജനതയെ നിർമ്മിക്കാനുള്ള മുന്നു പാധിയായി അംബേദ്ക്കർ സ്ഥാനപ്പെടുത്തുന്നത് കാണാം. അംബേദ്ക്കറുടെ Annihilation of Caste / ജാതി നശീകരണം എന്ന പുസ്തകം ജാതി വിരുദ്ധ ജനാധിപത്യ സമരത്തിലൂടെ, ഇന്ത്യക്കാരെ അസമത്തത്തെ പരിവർത്തിപ്പിക്കുന്ന ആഭ്യന്തര സമരത്തിലൂടെ, സാമൂഹി ജനാധിപത്യത്തെ വികസിപ്പിക്കുന്ന സാമൂഹിക നീതിയിലൂന്നുന്ന സാഹോദര്യ ജീവിതം നിർമ്മിക്കാൻ ആവശ്യപ്പെടു്ന്ന കൃതിയാണ്. അതൊടൊപ്പം  കൊളോണിയൽ വിരുദ്ധ ദേശിയ സമരത്തിലൂടെ രാഷ്ട്രീയ ജനാധിപത്യം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും എന്നാൽ വൈവിധ്യത്തിൽ നിലനിൽക്കുന്ന വിവിധ അധികാര രൂപങ്ങളെ ഉൾക്കൊള്ളൽ ജനാധിപത്യവും പങ്കാളിത്ത സ്വാതന്ത്രസങ്കല്പവുമായി  "സ്വരാജ് " ആയി  അംബേദ്ക്കർ പുന നിർവ്വചിക്കുന്നുണ്ട്.

ഇവിടെ ദേശിയതയും ദേശിയ ജനതയും രാഷ്ട്രീയ ജനാധിപത്യവും സാമൂഹിക ജനാധിപത്യവും പരസ്പര്യപ്പെട്ടു നിർമ്മിച്ചെടുക്കേണ്ട ഒന്നായിട്ടാണ് അംബേദ്ക്കർ കാണുന്നത്. ഗാന്ധിയെ അംബേദ്കർ അഭിമുഖീകരിക്കുന്നത് ജാതി വിരുദ്ധ ജനാധിപത്യത്തെ അധികാരത്തിൽ പങ്കാളിത്തവും ജനാധിപത്യ ജീവിതത്തിൽ പുറം തള്ളപ്പെട്ട ദേശിയ ജനതകകളുടെ സ്വയംനിർണ്ണയവകാശമായി ഭരണഘടന ജനാധിപത്യത്തിൻ്റെ അധികാരപങ്കാളിത്ത സങ്കല്പത്തെ മുൻനിർത്തിയാണ്. പശ്ചാത്യ ആധുനികതയെയും ലിബറൽ ജനാധിപത്യത്തെയും തുല്യ പൗരത്വവും അധികാരത്തിൻ്റെ പ്രതിനിത്യ പങ്കാളിത്തമായി വിതരണ നീതിയിലധിഷ്ഠിതമായ റിപ്പബ്ളിക്കൻ പൗരജീവിതവും ഭരണകൂടാധികാരവുമായി അംബേദ്കർ സ്ഥാനപ്പെടുത്തിയപ്പോൾ അതിനു വിപരീതമായി ആധുനികതയെയും അതിൻ്റെ ലിബറൽ ജനാധിപത്യ സങ്കല്പങ്ങളെയും ഭരണകൂട അധികാരത്തെയും വിനാശകരമായ പാശ്ചാത്യ നാഗരികതയുടെ അവശിഷ്ടമായിട്ടാണ് ഗാന്ധി സ്ഥാനപ്പെടുത്തുന്നത്. ലിബറൽ ജനാധിപത്യത്തിൻ്റെ ആശയങ്ങൾക്ക് മേൽ ബ്രാഹ്മണ്യത്തിൻ്റെ പ്രാക്തന നഗരികതയിൽ കാല്പനികമായി പരിഹാരം കണ്ടെത്താൻ ഗാന്ധി ശ്രമിച്ചത് ശുദ്ധി വരേണ്യതയും അപരത്വ ഹീനതയുമായി വർത്തമാനത്തെ സാംസ്കാരിക ദേശിയതയുടെ രൂപത്തിൽ  രാഷ്ട്രിയമായി വേട്ടയാടുന്നുണ്ട്. സമത്വത്തെയും ജാതി വിരുദ്ധ ജനാധിത്വ ജീവിതത്തെയും സാഹോദര്യത്തെയും സാമൂഹിക ജനാധിപത്യത്തിൽ നിർമ്മിക്കപ്പെടേണ്ടതായിട്ടാണ് അംബേദ്കർ സ്ഥാനപ്പെടുത്തുന്നത്.

ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയിൽ എനിക്ക് ഒരു രാജ്യം ഇല്ലായെന്ന് അംബദ്ക്കർ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ രാഷ്ട്രവും ജനതയും ജനാധിപത്യവും സിവിൽ സമൂഹവും നിർമ്മിക്കപ്പെടേണ്ടതാണെന്ന രാഷ്ട്രിയ ഉൾക്കാഴ്ച്ചയാണ് അംബേദ്ക്കർ മുന്നോട്ടുവച്ചത്. അംബേദ്ക്കറിൻ്റെ ജനാധിപത്യ ചിന്തയുടെ സമകാലിക പ്രസക്തിയുടെ പ്രാധാന്യമിതാണ്. ഗാന്ധിയുൾപ്പടെയുള്ള മറ്റു ദേശിയ വാദികളിൽ നിന്ന് അംബദ്കറെ വ്യത്യസ്തനാക്കുന്നത് ആധുനിക ലിബറൽ ജനാധിപത്യവും തുല്യതയിൽ അധിഷ്ഠിതമായ നീതി സങ്കല്പവും കൂടിച്ചേർന്ന രാഷ്ട്രീയ ജനാധിപത്യ ഭാവന ഉൾക്കൊള്ളൽ ജനാധിപത്യവും സാഹോദര്യ പൗരത്വ സങ്കല്പുമായി അംബേദ്ക്കർ വികസിപ്പിക്കുകയും ഭരണഘടന ജനാധിപത്യമായി ഇന്ത്യയിൽ അംബേദ്കർ രൂപപ്പെടുത്തുകയും ചെയ്തു. പാശ്ചാത്യ ജനാധിപത്യ സങ്കല്പത്തിലേക്ക് ഇന്ത്യയിലെ ബുദ്ധൻ മുതൽ അയോത്തി ദാസ് പണ്ഡിതർ വരെയുള്ള  ചിന്തകരുടെയും പ്രസ്ഥാനങ്ങളുടെയും ദാർശനികവും നൈതീകവുമായ ചരിത്ര ജീവിതത്തെ സാമൂഹിക ജനാധിപത്യവും അനുകമ്പയിലധിഷ്ഠിതമായ സാഹോദര്യ സാമൂഹിക ജീവിതമായി അംബേദ്ക്കർ പുനർ നിർവ്വചിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ദാർശനിക ഉള്ളടക്കമായി അംബേദ്ക്കറുടെ ഈ ജനാധിപത്യ ദാർശനിക ചിന്ത ഭരണഘടന ധാർമ്മികതയായി നില നിൽക്കുന്നു.

Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More