LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അതിവേഗ ട്രെയിന്‍ ബസ്സിലിടിച്ച് പാകിസ്ഥാനില്‍ 20 മരണം

കറാച്ചി: പാകിസ്ഥാനിലെ സൌത്ത് സിന്ധിലാണ് അപകടം നടന്നത്. ആളില്ലാ ലെവല്‍ ക്രോസ്സിലൂടെ റെയില്‍വേ ട്രാക്കില്‍ കയറിയ ബസ്സിനെ അതിവേഗ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബസ്സിലുണ്ടായിരുന്ന 20 പേര്‍ മരണപ്പെട്ടു.  സൌത്ത് സിന്ധ് പ്രവിശ്യയിലെ രൊഹ്രി റെയില്‍വേ സ്റ്റേഷന് അടുത്ത് കന്ധാര റെയില്‍വെ ക്രോസ്സിലാണ് സംഭവം. 

സുകുരില്‍ നിന്ന് പഞ്ചാബ് പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ 50-ലേറെ പേരുണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ പെട്ട ബസ്സിലുണ്ടായിരുന്നവരില്‍ പലരേയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്‍റെ ആഘാതം വളരെ വലുതാണെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും പ്രവിശ്യയിലെ പോലീസ് കമ്മീഷണര്‍ ഷഫീഖ് അഹമദ് മഹ്ശേറെ  ഉദ്ദരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു 

റാവല്‍പിണ്ടിയില്‍ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന '45 അപ് - പാക് എക്സ്പ്രസ്സ്‌ ' എന്ന അതിവേഗ ട്രെയിനാണ് ബസ്സില്‍ ഇടിച്ചത്.  . അപകടത്തിന്‍റെ ആഘാതത്തില്‍ ട്രെയിന്‍ എഞ്ചിന്‍ തകര്‍ന്നു. 

Contact the author

web desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More